Latest NewsNewsInternational

ഇറാൻ നാവിക സേനയുടെ ഏറ്റവും വലിയ കപ്പലിന് തീപിടിച്ചു; കടലിൽ മുങ്ങിത്താഴുന്ന കപ്പലിന്റെ ചിത്രങ്ങൾ പുറത്ത്

കപ്പൽ ക്രൂ അംഗങ്ങളെ രക്ഷപ്പെടുത്തിയതായി റിപ്പോർട്ട്

ടെഹ്റാൻ: ഇറാൻ നാവിക സേനയുടെ കപ്പൽ തീപിടിച്ച് കടലിൽ മുങ്ങി. ഇറാനിയൻ നാവിക സേനയുടെ ഏറ്റവും വലിയ കപ്പലിനാണ് തീപിടിച്ചതെന്നാണ് റിപ്പോർട്ട്. ബുധനാഴ്ച്ചയാണ് സംഭവം. ഒമാൻ ഗൾഫിന് സമീപത്ത് കപ്പൽ മുങ്ങുന്ന ചിത്രങ്ങളും വീഡിയോയും സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

Read Also: ഒരു ജീവൻ രക്ഷിക്കാൻ സഹായം ചോദിച്ച പോസ്റ്റിനു താഴെ തെറി വിളിക്കുന്ന പ്രബുദ്ധ മലയാളികൾ; വിമർശനം ശക്തം

പുലർച്ചെ 2.25 നാണ് തീപിടുത്തം ആരംഭിച്ചതെന്നും കപ്പൽ ക്രൂ അംഗങ്ങളെ പരിക്കേൽക്കാതെ രക്ഷപ്പെടുത്തിയെന്നും അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തീയണക്കാനുള്ള ശ്രമങ്ങൾ വിജയിച്ചില്ലെന്നും കപ്പൽ കടലിൽ മുങ്ങിത്താഴുകയായിരുന്നുവെന്നുമാണ് ലഭ്യമാകുന്ന വിവരം. 1977 ൽ ബ്രിട്ടൻ നിർമിച്ച കപ്പൽ 1984 ലാണ് ഇറാൻ സൈന്യത്തിന്റെ ഭാഗമാകുന്നത്.

Read Also: ലക്ഷദ്വീപിലെ തെങ്ങുകളിൽ കാവിവൽക്കരണം കണ്ട മുഖ്യമന്ത്രി പൊലീസ് ട്രെയ്നിങ് കോളേജിലെ മരങ്ങൾ കണ്ടില്ല; ശ്രീജിത്ത് പണിക്കർ

shortlink

Related Articles

Post Your Comments

Related Articles


Back to top button