കൊച്ചി : ലക്ഷദ്വീപ് വിഷയത്തിൽ ലോകത്തിന് മുന്നിൽ ഇന്ത്യയെ അവഹേളിക്കാൻ ടൂൾ കിറ്റ് പ്രചരണം. ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ ഭരണ തീരുമാനങ്ങളെ തെറ്റായി അവതരിപ്പിച്ച് യു എൻ സെക്രട്ടറി ജനറലിന് അയക്കാനുള്ള ഇ മെയിലുകളായാണ് ടൂൾ കിറ്റായി തയ്യാറാക്കിയിരിക്കുന്നത്.
കേന്ദ്ര സർക്കാർ നിയോഗിച്ച അഡ്മിനിസ്ട്രേറ്റർ ലക്ഷദ്വീപിലെ ജനതയെ ദ്രോഹിക്കുകയാണെന്നും, ഭരണ പരിഷ്കാരങ്ങൾ ദ്വീപ് ജനതയുടെ സംസ്കാരവും, പാരമ്പര്യവും തകർക്കുന്നതാണെന്നുമാണ് ഇ മെയിൽ ടൂൾ കിറ്റിൻ്റെ ഉള്ളടക്കം. ഐക്യരാഷ്ട്ര സഭയുടെ ഒമ്പതോളം വിഭാഗങ്ങളുടെ തലവന്മാർക്കും ടൂൾകിറ്റ് മെയിൽ തുടർച്ചയായി അയക്കുകയാണ് ചെയ്തിരിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.
Read Also : കോവിഡിനു പിന്നാലെ പക്ഷിപ്പനിയും; വീണ്ടും നിയന്ത്രണങ്ങൾ കടുപ്പിച്ച് ചൈന
എസ് ഡി പി ഐ, പോപ്പുലർ ഫ്രണ്ട് സംഘടനകളുടെയും, ഇടതു-വലതു മുന്നണികളുടെ യുവജന സംഘടനാ പ്രവർത്തകർക്കിടയിലും ഇ മെയിൽ ടൂൾകിറ്റ് ലിങ്ക് വാട്സ്ആപ്പിൽ പ്രചരിപ്പിച്ചിട്ടുണ്ട്. വികസനത്തിന് ദ്വീപ് ജനതയുടെ സ്ഥലം പിടിച്ചെടുക്കുന്നു, ഗുണ്ടാ നിയമമായി ആൻ്റി സോഷ്യൽ ആക്ടിവിറ്റീസ് ആക്ട് കൊണ്ടുവന്നു, ഗോവധ നിരോധനം എന്നിവയെല്ലാം പരാതിയായി ഉന്നയിക്കുന്ന ടൂൾകിറ്റിൽ അവകാശങ്ങൾ തിരികെ ലഭിക്കാൻ യു എന്നിൻ്റെ ശ്രദ്ധ ക്ഷണിക്കുകയാണെന്നും പറയുന്നു.
Post Your Comments