Latest NewsNewsInternational

കോവിഡിനു പിന്നാലെ പക്ഷിപ്പനിയും; വീണ്ടും നിയന്ത്രണങ്ങൾ കടുപ്പിച്ച് ചൈന

ഒന്നരക്കോടിയോളം ജനങ്ങളുള്ള നഗരമാണ് ഗുവാങ്ഷു. എത്രത്തോളം പേരെ ലോക്ഡൗണ്‍ ബാധിക്കുമെന്ന കാര്യം വ്യക്തമല്ല.

ബെയ്ജിങ്: വീണ്ടും കോവിഡ് ഭീതിയിൽ ചൈന. രാജ്യത്ത് കൊവിഡ് വീണ്ടും പടരുന്നതായി കണ്ടെത്തിയ സാഹചര്യത്തില്‍ രണ്ടിടത്ത് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. ചൈനയുടെ തെക്കന്‍ വ്യാവസായികോല്‍പാദന മേഖലയായ ചൈനീസ് നഗരമായ ഗുവാങ്ഷുവിലാണ് നിലവിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തിയത്. പുതിയതായി 11 കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ നിയന്ത്രണങ്ങള്‍ ശക്തമാക്കുകയാണ്.

ഇന്ത്യയില്‍ കണ്ടെത്തിയ കൊവിഡ് വകഭേദമാണ് മേഖലയില്‍ വ്യാപിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. നഗരത്തില്‍ നിന്ന് മറ്റിടങ്ങളിലേക്ക് യാത്ര ചെയ്യാന്‍ കൊവിഡ് നെഗറ്റീവ് ടെസ്റ്റ് റിസള്‍ട്ട് നിര്‍ബന്ധമാക്കിയിരിക്കുകയാണ്. ഒന്നരക്കോടിയോളം ജനങ്ങളുള്ള നഗരമാണ് ഗുവാങ്ഷു. എത്രത്തോളം പേരെ ലോക്ഡൗണ്‍ ബാധിക്കുമെന്ന കാര്യം വ്യക്തമല്ല.

Read Also: കോവിഡ് പരിശോധന ഇനി അനായാസം; പുതിയ പരിശോധന രീതിക്ക് ഐസിഎംആറിന്റെ അംഗീകാരം

ചൈനയിൽ പക്ഷിപ്പനിയുടെ H10N3 വകഭേദം ആദ്യമായി മനുഷ്യനില്‍ സ്ഥിരീകരിച്ചു. ചൈനയുടെ കിഴക്കന്‍ പ്രവിശ്യയായ ജിയാങ്‌സുവിലാണ് പക്ഷിപ്പനി വൈറസിനെ മനുഷ്യനില്‍ കണ്ടെത്തിയത്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സമ്പര്‍ക്കത്തിലൂടെ 30 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ലോകത്ത് ആദ്യമായി കോവിഡ് പൊട്ടിപ്പുറപ്പെട്ടു എന്ന് കരുതുന്ന ചൈനയില്‍ ആകെ 91,122 പേര്‍ക്കാണ് രോഗം ബാധിച്ചത്. 4636 പേര്‍ മരിച്ചു. നിലവില്‍ 337 പേര്‍ ചികിത്സയിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button