KeralaLatest NewsNewsCrime

ചാരായ വില്പന നടത്തിയ യുവാക്കൾ പിടിയിൽ

ഈരാറ്റുപേട്ട: യു ട്യൂബ് നോക്കി ചാരായം വാറ്റി വില്പന നടത്തിയ മൂന്നംഗസംഘത്തെ ഇൗരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തു. 15 ലിറ്റർ ചാരായവും 80 ലിറ്റർ കോടയും രണ്ട്​ കാറും മൂന്ന് ​മൊബൈൽ ഫോണും ഇവരിൽ നിന്നും പോലീസ് കണ്ടെത്തി. കളത്തുക്കാവ് സ്വദേശികളായ ദീപു (30), ശ്യാം (27), തലപ്പലം സ്വദേശി മാത്യു (27) എന്നിവരെയാണ്​ ഇൗരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. ഇവിടെ ചാരായം വിൽപന നടക്കുന്നതായി ലഭിച്ച വിവരങ്ങളെത്തുടർന്ന്​ ഇൗരാറ്റുപേട്ട ഇൻസ്പെക്ടർ എസ്‌.എം. പ്രദീപ് കുമാറി​െൻറ നേതൃത്വത്തിൽ അന്വേഷണത്തിന്​ പ്രത്യേക സംഘം രൂപവത്​കരിച്ചിരുന്നു.

ഇതിനിടെയാണ് പനയ്ക്കപ്പാലം -പ്ലാശനാൽ റോഡിലൂടെ ചാരായവുമായി പ്രതികൾ കാറിൽ സഞ്ചരിക്കുന്നതായി പാലാ ഡിവൈ.എസ്​.പി പ്രഭുല്ല ചന്ദ്രകുമാറിന് രഹസ്യവിവ​രം ല​ഭി​ച്ചത്. ഇതിനെ തുടർന്ന് ഈരാറ്റുപേട്ട പൊലീസ് പനയ്ക്കപ്പാലത്തും പരിസര പ്രദേശങ്ങളിലും നിലയുറപ്പിക്കുകയും കാറിലെത്തിയ സംഘത്തെ കസ്​റ്റഡിയിലെടുക്കുകയുമായിരുന്നു. തുടർന്ന് കളത്തുക്കടവിലുള്ള ദീപുവി​െൻറ വീട്ടിൽ നടത്തിയ റെയ്​ഡിൽ വീട്ടിനുള്ളിൽനിന്ന്​ ചാരായ വാറ്റ് ക്രമീകരണങ്ങളും കോടയും കണ്ടെടുത്തു.

കിടപ്പുമുറിയിലാണ് വാറ്റുപകരണങ്ങളും കോടയും സൂക്ഷിച്ചിരുന്നത്. ലിറ്ററിന് 2000 രൂപ നിരക്കിലാണ് ഇവർ വിൽപന നടത്തിയിരുന്നതെന്ന് പൊലീസ്​ പറഞ്ഞു. ദിവസവും 30 ലിറ്റർ ചാരായം വിൽപന നടത്തിയിരുന്നു. ആവശ്യക്കാർ കൂടിയതോടെ വലിയ രീതിയിൽ വാറ്റ് ആരംഭിക്കാനിരിക്കെയാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ്​ ചെയ്തു.

ഈരാറ്റുപേട്ട പൊലീസ് സ്​റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ വി.ബി. അനസ്, തോമസ് സേവ്യർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ അരുൺ ചന്ദ്, ജിനു, കബീർ, ഷെറിൻ മാത്യു സ്​റ്റീഫൻ, സിവിൽ പൊലീസ് ഓഫിസർ സുജിത്ത്, ശിവദാസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button