
രാത്രി അത്താഴം കഴിച്ചുകഴിഞ്ഞ് പിന്നീട് ഉറങ്ങുന്നതിന് മുമ്പായി എന്തെങ്കിലും സ്നാക്സ് കഴിക്കുന്ന ശീലം ഉണ്ടെങ്കില്‍ ശ്രദ്ധിക്കുക. ഈ ലോക്ഡൗണ്‍ കാലത്ത് വൈകി ഉറങ്ങുന്നത് ശീലമാക്കിയിരിക്കുന്ന നിരവധി പേരുണ്ട്. ഇവരെല്ലാം തന്നെ മിക്കവാറും രാത്രിയിലെ ഈ സ്നാക്സും പതിവാക്കിയിരിക്കുകയാണ്. പലപ്പോഴും ഡയറ്റിലൂടെ ‘ഫിറ്റ്’ ആകണമെന്നും ആരോഗ്യത്തോടെയിരിക്കണമെന്നുമെല്ലാ ആഗ്രഹിക്കുന്നവരായിരിക്കും ഇത്തരത്തില്‍ ദുശീലങ്ങളില്‍ പെട്ടുപോകുന്നത്.
പകല്‍ ആവശ്യത്തിന് കലോറി അടങ്ങിയ ഭക്ഷണം കഴിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. ഭക്ഷണം കഴിക്കാതിരിക്കുന്നതും ആവശ്യത്തിന് കഴിക്കാതിരിക്കുന്നതും രാത്രിയിലെ അമിത വിശപ്പിന് ഇടയാക്കും. എന്ന് മാത്രമല്ല, രാത്രിയില്‍ അധികമായി കഴിക്കുന്നതിനും ഇത് വഴിയൊരുക്കും.
അത്താഴം കഴിച്ചതിന് ശേഷം ഉറങ്ങാന്‍ കിടക്കുന്നതിനായി എടുക്കുന്ന സമയം രണ്ടോ മൂന്നോ മണിക്കൂറില്‍ കൂടാതിരിക്കുക. ഇതിലും കൂടുതല്‍ സമയം ഉറങ്ങാന്‍ കിടക്കാനായി എടുത്താല്‍ അതിനിടയ്ക്ക് വിശപ്പനുഭവപ്പെടാം. സ്വാഭാവികമായും ഭക്ഷണം ആവശ്യമായി വരികയും ചെയ്യാം. പിന്നീട് ഇത് ശീലമായി മാറുന്നു.
അത്താഴത്തിന് ശേഷം പിന്നീട് സ്നാക്സ് കഴിക്കുന്നത് മോശം ആണ് എന്ന് പരിപൂര്‍ണ്ണമായി പറയാനാകില്ല. സ്നാക്സ് ആവാം, എന്നലത് തികച്ചും ആരോഗ്യപൂര്‍ണ്ണമായ സ്നാക്സ് ആയിരിക്കണം. അതുപോലെ കുറവ് അളവ് മാത്രമേ കഴിക്കുകയും ചെയ്യാവൂ.
Post Your Comments