KeralaLatest NewsNews

പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി സംസ്ഥാനത്ത് അട്ടിമറിച്ചുവെന്ന സിഎജി റിപ്പോർട്ട് ഗൗരവതരം; കെ സുരേന്ദ്രൻ

പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി സംസ്ഥാനത്ത് അട്ടിമറിച്ചുവെന്ന സിഎജി റിപ്പോർട്ട് ഗൗരവതരമാണെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: സിഎജി റിപ്പോർട്ടിൽ സംസ്ഥാന സർക്കാർ മറുപടി പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. എല്ലാവർക്കും വീട് എന്ന ലക്ഷ്യത്തോടെയുള്ള കേന്ദ്രസർക്കാർ ആവിഷ്‌ക്കരിച്ച പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി സംസ്ഥാനത്ത് അട്ടിമറിച്ചുവെന്ന സിഎജി റിപ്പോർട്ട് ഗൗരവതരമാണെന്ന് അദ്ദേഹം പറഞ്ഞു. ഭവന നിർമ്മാണത്തിനായി മോദി സർക്കാർ അനുവദിച്ച 195.82 കോടി രൂപ നഷ്ടപ്പെടുത്തിയത് എന്തിന്റെ പേരിലാണെന്നും അദ്ദേഹം ചോദിച്ചു.

Read Also: ആശ്വാസ വാർത്ത; ഡൽഹിയിലെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്; രോഗ വ്യാപനം കുറയുന്നു

നരേന്ദ്ര മോദി സർക്കാരിന്റെ പദ്ധതികൾ ജനങ്ങളിലെത്തിയാൽ കേന്ദ്രവിരുദ്ധ രാഷ്ട്രീയം ഉയർത്താനാവില്ലെന്ന് മനസിലാക്കിയാണോ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി അട്ടിമറിച്ചതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ലൈഫ് പദ്ധതിയിൽ അഴിമതി നടത്തി പാവങ്ങളെ പറ്റിച്ച സർക്കാർ കേന്ദ്രസർക്കാർ അനുവദിച്ച പണം പാഴാക്കി ജനങ്ങളെ ദ്രോഹിച്ചുവെന്ന് ഇപ്പോൾ വ്യക്തമായി.

ഗുണഭോക്താക്കളെ നീതിപൂർവ്വമായും സുതാര്യമായും കണ്ടെത്തുന്നതിൽ സംസ്ഥാന സർക്കാരിന് വീഴ്ച്ച ഉണ്ടായി. സാങ്കേതികവും ഗുണനിലവാരമുള്ള വീടുകൾ നിർമ്മിക്കുന്നതിലും സംസ്ഥാനത്തിന് അലംഭാവം ഉണ്ടായെന്ന് സിഎജി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അർഹർക്ക് പ്രഥമ പരിഗണന നൽകുന്നതിലും ഗുണഭോക്താക്കൾക്ക് വായ്പ നൽകുന്നതിലും സംസ്ഥാനം പരാജയപ്പെട്ടുവെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Read Also: പകുതി ദഹിപ്പിച്ച മൃതദേഹങ്ങൾ നായ്ക്കൾ കടിച്ചു വലിക്കുന്നു ; പ്രദേശവാസികൾ പ്രതിഷേധത്തിലേക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button