News

ചര്‍മത്തിനു നല്ല തിളക്കം ലഭിക്കാന്‍ വീട്ടില്‍ ചില പരീക്ഷണങ്ങള്‍

വീട്ടില്‍ തന്നെ തയാറാക്കാന്‍ കഴിയുന്ന ചില ഫേസ് മാസ്‌കുകള്‍ ഉപയോഗിച്ചു കൊണ്ട് ചര്‍മത്തിനു നല്ല തിളക്കം നല്കാന്‍ കഴിയും. രാത്രിയില്‍ ഉറങ്ങുന്നതിനു മുന്‍പ് ഈ ഫേസ് മാസ്‌കുകള്‍ മുഖത്തുപുരട്ടാം. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ കഴുകി കളയുകയും ചെയ്യാം.

മുട്ട ഫേസ് മാസ്‌ക്ക്

മുട്ടയുടെ മഞ്ഞ മാറ്റി വെള്ള മാത്രം എടുക്കുക. ഇത് മുഖത്ത് പുരട്ടി 15 മിനിട്ടിനു ശേഷം കഴുകി കളയാം. താല്പര്യമുള്ളവര്‍ക്ക് ഒരു രാത്രി മുഴുവന്‍ ഇതു മുഖത്ത് സൂക്ഷിക്കാം. ആഴ്ചയില്‍ രണ്ടു തവണ ഇങ്ങനെ ചെയ്യാം.

മുട്ടയുടെ വെള്ളയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ എ ചര്‍മത്തിനു തിളക്കം നല്‍കുന്നതിനൊപ്പം അകാല വാര്‍ധക്യത്തെ ചെറുക്കുന്നു. കൂടാതെ, ചര്‍മത്തിനു ദൃഢത നല്‍കുകയും ചെയ്യുന്നു. മുഖത്തുവീഴുന്ന ചുളിവുകള്‍, കറുത്ത പാടുകള്‍ എന്നിവയെയെല്ലാം പ്രതിരോധിക്കാന്‍ മുട്ടയുടെ വെള്ളയ്ക്കു കഴിയും.

തക്കാളി ഫേസ് മാസ്‌ക്

സാമാന്യ വലുപ്പത്തിലുള്ള ഒരു തക്കാളിയെടുത്തു രണ്ടായി മുറിക്കുക. രണ്ടു ടേബിള്‍ സ്പൂണ്‍ പാല്‍ ഒരു ബൗളില്‍ എടുത്തു മുറിച്ചുവച്ച തക്കാളി അതില്‍ മുക്കിയതിനു ശേഷം മുഖത്ത് പുരട്ടുക. ഉണങ്ങിയതിനു ശേഷം വീണ്ടും ഇതാവര്‍ത്തിക്കുക. തക്കാളിയും പാലും മിക്‌സ് ചെയ്തും മുഖത്ത് പുരട്ടാവുന്നതാണ്. ഈ കൂട്ട് മുഖത്ത് പുരട്ടിയതിനു രാവിലെ എഴുന്നേറ്റു തണുത്ത വെള്ളത്തില്‍ കഴുകി കളയാം. ആഴ്ചയില്‍ രണ്ട് – മൂന്ന് തവണഇങ്ങനെ ചെയ്യാം.

 

ജീരകവെള്ളം എന്നും കുടിച്ചാല്‍ ഗുണങ്ങളേറെ

ഒരു ദിവസം ആരംഭിക്കാന്‍ എളുപ്പവും ആരോഗ്യകരവുമായ പ്രഭാത പാനീയങ്ങളില്‍ ഒന്നാണ് ജീരക വെള്ളം. പരമ്പരാഗത ഇന്ത്യന്‍ വൈദ്യശാസ്ത്രത്തിലെ ഒരു സാധാരണ ചേരുവയായ ജീരകത്തിന് വീക്കം തടയുന്ന ആന്റി ഇന്‍ഫ്‌ളമേറ്ററി സവിശേഷതയും, ഡൈയൂറിറ്റിക്, കാര്‍മിനേറ്റീവ്, ആന്റിസ്പാസ്‌മോഡിക് ഗുണങ്ങളുമുണ്ട്. നിങ്ങളുടെ ദിവസം ആരംഭിക്കുന്നത് ജീരക വെള്ളം കുടിച്ചുകൊണ്ടാണെങ്കില്‍, അത് മെറ്റബോളിസം വര്‍ദ്ധിപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്ക്കാനും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാനും മറ്റ് നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ തടയാനും സഹായിക്കും.

ഒരു പാത്രത്തില്‍ രണ്ട് ഗ്ലാസ് വെള്ളം തിളപ്പിച്ച് അതില്‍ ഒരു സ്പൂണ്‍ ജീരകം ചേര്‍ക്കുക. ഇത് 5 മിനിറ്റ് കൂടി തിളപ്പിച്ച ശേഷം, ജീരക വിത്തുകള്‍ അരിച്ച് കളഞ്ഞ് വെള്ളം ഒരു പാത്രത്തിലേക്ക് പകര്‍ത്തുക. അധിക നേട്ടങ്ങള്‍ക്കും രുചി വര്‍ദ്ധിപ്പിക്കുന്നതിനും നിങ്ങള്‍ക്ക് അല്പം തേന്‍ അല്ലെങ്കില്‍ നാരങ്ങ നീര് ഇതിലേക്ക് ചേര്‍ക്കാം. ഈ പാനീയം എപ്പോഴും ചൂടോടെ തന്നെ കുടിക്കുക.

ഇത് കൂടാതെ, നിങ്ങള്‍ക്ക് ഒരു ടീസ്പൂണ്‍ ജീരകം ഒരു ഗ്ലാസ് വെള്ളത്തില്‍ ഒരു രാത്രി മുഴുവന്‍ കുതിര്‍ത്ത് വെച്ച്, പിറ്റേന്ന് രാവിലെ, വിത്തുകള്‍ അരിച്ചെടുത്ത് വെറും വയറ്റില്‍ ഈ വെള്ളം കുടിക്കാം. നിങ്ങള്‍ക്ക് ഈ വെള്ളത്തില്‍ വേണമെങ്കില്‍ നാരങ്ങ നീര് ചേര്‍ക്കാം.

ശരീരഭാരം കുറയ്ക്കാനുള്ള അത്ഭുതകരമായ പാനീയമാണ് ജീരക വെള്ളം. നിങ്ങളുടെ ശരീരഭാരം കുറയ്ക്കുന്നതിനുള്ള പ്രക്രിയ വേഗത്തിലാക്കാന്‍, ദിവസത്തില്‍ മൂന്ന് തവണ ജീരക വെള്ളം കുടിക്കുക – ആദ്യം രാവിലെ ഒഴിഞ്ഞ വയറ്റില്‍, ഉച്ചഭക്ഷണത്തിന് മുമ്പായി രണ്ടാമത്, തുടര്‍ന്ന് അത്താഴത്തിന് ശേഷം.

ജീരക വെള്ളം അമിതമായി കുടിക്കുന്നത് നെഞ്ചെരിച്ചില്‍, അമിത ആര്‍ത്തവ രക്തസ്രാവം, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുക തുടങ്ങിയ അവസ്ഥകള്‍ക്ക് കാരണമാകും. അതിനാല്‍, ഇത് മിതമായി കുടിക്കുക.

 

shortlink

Post Your Comments


Back to top button