ഹൈദരാബാദ്: റഷ്യയിൽ നിന്നുള്ള സ്പുട്നിക് V വാക്സിൻ ഇന്ത്യയിലെത്തി. വാക്‌സിന്റെ മൂന്നാമത്തെ വിഹിതമാണ് രാജ്യത്തെത്തിയത്. ഇതുവരെ രാജ്യത്തുണ്ടായിട്ടുള്ള ഏറ്റവും വലിയ വാക്‌സിൻ ഇറക്കുമതിയാണിത്. 30 ലക്ഷം വാക്‌സിൻ ഡോസുകളാണ് റഷ്യയിൽ നിന്നും ഇന്ത്യയിലെത്തിച്ചത്.
ഇന്ന് പുലർച്ചെ 3.43 ഓടെയാണ് ഹൈദരാബാദ് വിമാനത്താവളത്തിൽ വാക്‌സിൻ ഡോസുകൾ എത്തിയത്. പ്രത്യേക ചാർട്ടർ വിമാനത്തിൽ എത്തിച്ച വാക്‌സിൻ 20 ഡിഗ്രി സെൽഷ്യസിലാണ് സൂക്ഷിക്കേണ്ടത്. രാജ്യത്തേക്കുള്ള വാക്സിൻ ഇറക്കുമതിയുടെ ഒരു ഹബ്ബായി മാറിയിരിക്കുകയാണ് ഹൈദരാബാദ്. വാക്സിനുകളുടെ ഇറക്കുമതിയുടെയും കയറ്റി അയക്കലിന്റെയും സുഗമമായ നടത്തുന്നതിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഹൈദരാബാദ് വിമാനത്താവളത്തിൽ സജ്ജമാക്കിയിട്ടുണ്ട്.
കൂടുതൽ വാക്‌സിൻ ഡോസുകൾ ആവശ്യപ്പെട്ട് സംസ്ഥാനങ്ങൾ കേന്ദ്ര സർക്കാരിനെ സമീപിക്കുന്ന സാഹചതര്യത്തിലാണ് റഷ്യയിൽ നിന്നും സ്പ്ുട്‌നിക് വാക്‌സിൻ ഡോസുകൾ ഇന്ത്യയിലെത്തിക്കുന്നത്. കോവിഷീൽഡിനും കോവാക്സിനും ശേഷം ഇന്ത്യയിൽ ആദ്യമായി വിതരണം ചെയ്യാൻ അനുമതി ലഭിച്ച വാക്‌സിൻ സ്പുട്‌നിക് വാക്‌സിനാണ്.
Post Your Comments