ലണ്ടന്‍: കോവിഡ് വ്യാപനത്തിനിടയിലും സന്തോഷം നല്‍കുന്ന വാര്‍ത്തകളാണ് ലണ്ടനില്‍ നിന്നും പുറത്തുവരുന്നത്. അര്‍ബുദ ചികിത്സയില്‍ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കണ്ടെത്തലുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അര്‍ബുദത്തിനെ തുരത്താന്‍ ഉപയോഗിക്കാവുന്ന മരുന്ന് എഡിന്‍ബര്‍ഗ് യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചു.
‘ട്രോജന്‍ ഹോഴ്‌സ് ഡ്രഗ്’ എന്നാണ് മരുന്നിന്റെ പേര്. ഒരു ട്രോജന്‍ കുതിരയെപ്പോലെ അര്‍ബുദ കോശങ്ങളോട് പൊരുതും എന്നതു കൊണ്ടാണ് ഈ മരുന്നിനെ ട്രോജന്‍ ഹോഴ്‌സ് ഡ്രഗ് എന്ന് വിശേഷിപ്പിക്കുന്നത്. ആരോഗ്യ കോശങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാതെ അര്‍ബുദ കോശങ്ങളെ നശിപ്പിക്കാന്‍ തക്ക മാരകശേഷിയുള്ള മരുന്നാണിത്. നേരത്തെ, ലണ്ടന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ക്യാന്‍സര്‍ റിസര്‍ച്ചും ദി റോയല്‍ മാര്‍സ്ഡന്‍ എന്‍എച്ച്എസ് ഫൗണ്ടേഷനും ചേര്‍ന്ന് സമാനമായ മരുന്ന് വികസിപ്പിച്ചിരുന്നു.
രക്ഷപ്പെടാന്‍ സാധ്യത കുറവുള്ള അര്‍ബുദ രോഗികള്‍ക്കു പോലും ഈ മരുന്ന് പ്രയോജനം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ഭാവിയില്‍ ഈ മരുന്ന് ചികിത്സാരംഗത്ത് വന്‍ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നു തന്നെയാണ് ഗവേഷകരുടെ വിലയിരുത്തല്‍. നിലവില്‍ റേഡിയേഷന്‍, കീമോ തെറാപ്പി തുടങ്ങിയ ചികിത്സാ രീതികളാണ് അര്‍ബുദത്തിനെതിരെ ഉപയോഗിക്കുന്നത്.
Post Your Comments