കൊച്ചി: സേവ് ലക്ഷദ്വീപ് പ്രവർത്തനത്തിൽ ഇടതുപക്ഷം ശക്തമായി നിലകൊള്ളുകയാണ്. ഈ വിഷയത്തിൽ വാസ്തവവിരുദ്ധമായ പലകാര്യങ്ങളും സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഇടത് യുവജന സംഘടനയിൽ പൊട്ടിത്തെറി. ചാനലിലൂടെ ലക്ഷദ്വീപ് ഡയറീഫാമിന്റെ സത്യാവസ്ഥ പാര്‍ട്ടി ലക്ഷദ്വീപ് സംസ്ഥാന സെക്രട്ടറി വിളിച്ചുപറഞ്ഞതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന നേതാവ് രാജിവെച്ചു.
ഡിവൈഎഫ്‌ഐ ലക്ഷദ്വീപ് സ്റ്റേറ്റ് പ്രസിഡന്റ് നസീര്‍ കെകെയാണ് സംഘടനയിൽ നിന്നും രാജി വച്ചത്. വിഷയത്തില്‍ പാര്‍ട്ടി ദ്വീപ് ഘടകം സെക്രട്ടറി ലുക്മാനുല്‍ ഹക്കീം നടത്തിയ പ്രസ്താവന സംഘടനാ വിരുദ്ധമാണെന്നും അച്ചടക്ക നടപടി നേരിടാത്തതില്‍ വിയോജിപ്പുണ്ടെന്നും രാജിക്കത്തില്‍ വ്യക്തമാക്കി.
read also: പാര്‍ട്ടി നിലപാടുകള്‍ക്ക് വിരുദ്ധമായ പ്രവര്‍ത്തനം; റിഷി പല്‍പ്പുവിനെ ബിജെപിയില്‍ നിന്ന് പുറത്താക്കി
”ലക്ഷദ്വീപില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സിപിഐഎമ്മും ഡിവൈഎഫ്‌ഐയും നടത്തിവരുന്ന സമര പോരാട്ടങ്ങള്‍ക്ക് കോട്ടം തട്ടുന്ന വിധത്തില്‍ പാര്‍ട്ടി വിരുദ്ധ പ്രസ്താവന മാധ്യമങ്ങളിലൂടെ പ്രസിദ്ധികരിച്ചതിന്റെ ഭാഗമായി ലക്ഷദ്വീപ് സിപിഐഎം സെക്രട്ടറി അച്ചടക്ക നടപടി നേരിടാതെ തല്‍സ്ഥാനത്തു തുടരുന്നതിനാല്‍ പ്രതിഷേധ സൂചകമായി ഡിവൈഎഫ്‌ഐ ലക്ഷദ്വീപ് സ്റ്റേറ്റ് പ്രസിഡന്റ് എന്ന സ്ഥാനം ഞാന്‍ ഇന്ന് ഒഴിയുന്നതായി അറിയിക്കുന്നു”. കേരളാ ഘടകത്തിന് അയച്ച രാജിക്കത്തില്‍ നസീര്‍ കെകെ വ്യക്തമാക്കി.
ലക്ഷദ്വീപില്‍ സര്‍ക്കാര്‍ ഡയറി ഫാമുകള്‍ അടച്ചത് വലിയ നഷ്ടത്തിലായതിനാലാണെന്നും ഇത് സംബന്ധിച്ച നടക്കുന്നത് വ്യാജ പ്രചാരണങ്ങളെന്നും ലക്ഷദ്വീപ് സിപിഎം സ്റ്റേറ്റ് സെക്രട്ടറി ലുക്മാനുല്‍ ഹക്കീം വെളിപ്പെടുത്തിയതാണ് പ്രതിഷേധത്തിന് പിന്നിൽ. രംഗത്തുവന്നിരുന്നു. .റിപ്പോര്‍ട്ടര്‍ ചാനലില്‍ ചര്‍ച്ചക്കിടെയാണ് സിപിഎം നേതാവിന്റെ വെളിപ്പെടുത്തല്‍. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇയാൾക്കെതിരെ നടപടി സ്വീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിവൈഎഫ്‌ഐ സംസ്ഥാന നേതാവ് രാജി നൽകിയത്
Post Your Comments