Health & Fitness

പച്ചക്കറികള്‍ പച്ചയ്ക്ക് കഴിക്കണോ ജ്യൂസായി കുടിക്കണോ? ഇക്കാര്യങ്ങള്‍ തീര്‍ച്ചയായും നിങ്ങള്‍ അറിഞ്ഞിരിക്കണം

പച്ചക്കറികള്‍ ആരോഗ്യത്തിന് നല്ലതാണെന്ന് എപ്പോഴും കേള്‍ക്കാറുണ്ട്. സസ്യാഹാരം കഴിച്ചാല്‍ രോഗങ്ങളെ ഒരു പരിധി വരെ അകറ്റി നിര്‍ത്താന്‍ സാധിക്കും. എന്നാല്‍ പച്ചക്കറികള്‍ പച്ചയ്ക്ക് കഴിക്കുന്നതാണോ ജ്യൂസായി കുടിക്കുന്നതാണോ നല്ലതെന്ന സംശയം പലര്‍ക്കും ഉണ്ടാകാറുണ്ട്.

ഓടിയാലാണോ നടന്നാലാണോ നിങ്ങള്‍ ഫിനിഷിംഗ് ലൈനില്‍ പെട്ടെന്ന് എത്തുക? ഉത്തരം സിംപിളാണ്. അതുപോലെ തന്നെയാണ് പച്ചക്കറികള്‍ പച്ചയ്ക്ക് കഴിക്കുന്നതും ജ്യൂസായി കുടിക്കുന്നതും തമ്മിലുള്ള വ്യത്യാസം. പച്ചക്കറികള്‍ ജ്യൂസാക്കി കുടിക്കുന്നതിലൂടെ നമുക്ക് അവയുടെ ഗുണങ്ങള്‍ പെട്ടെന്ന് ലഭിക്കും, അതായത് വിറ്റാമിനുകളും ധാതുക്കളും കൂടുതല്‍ ആഗിരണം ചെയ്യപ്പെടുന്നു. ജ്യൂസ് കുടിക്കുന്നത് പച്ചക്കറികളിലെ പോഷക നഷ്ടം കുറയ്ക്കുകയും ചെയ്യും.

പച്ചക്കറികളില്‍ അടങ്ങിയിരിക്കുന്ന പോഷകാഹാരത്തില്‍ ഭൂരിഭാഗവും വെള്ളത്തില്‍ ലയിക്കുന്ന വിറ്റാമിനുകളാണ്. ഓക്‌സിഡേഷന്‍ കാരണം ഈ വിറ്റാമിനുകള്‍ എളുപ്പത്തില്‍ നഷ്ടപ്പെടും. അതിനാല്‍, പച്ചക്കറികള്‍ അരിഞ്ഞ് സംഭരിക്കുക, വിളമ്പുക, കഴിക്കുക തുടങ്ങിയ പ്രക്രിയയില്‍ അതിന്റെ ചില പോഷകങ്ങള്‍ നഷ്ടപ്പെടും. പാചകം ചെയ്യുമ്പോള്‍ ഓക്‌സിഡേഷന്‍, ചൂട് എന്നിവ മൂലം കൂടുതല്‍ പോഷകങ്ങള്‍ നഷ്ടപ്പെടും. അതിനാല്‍ ജ്യൂസായി കുടിക്കുന്നതാണ് പോഷകാംശങ്ങള്‍ പൂര്‍ണതോതില്‍ ലഭിക്കുന്നതിന് ഉത്തമം.

shortlink

Related Articles

Post Your Comments

Related Articles


Back to top button