Automobile

വിപണി പിടിച്ച് രണ്ടാം തലമുറ ഥാര്‍; ബുക്കിംഗ് 55,000 പിന്നിട്ടു

ഓണ്‍ റോഡ് ആയാലും ഓഫ് റോഡായാലും വാഹനപ്രേമികളുടെ ഇഷ്ട വാഹനമാണ് മഹീന്ദ്ര ഥാര്‍. ഒരു ഥാറില്‍ ചെത്തിനടക്കണമെന്ന് ആഗ്രഹിക്കുന്നവരും കുറവല്ല. വെള്ളക്കെട്ടിലും മലമുകളിലുമെല്ലാം അനായാസമായി കയറി ഇറങ്ങിപ്പോകാനുള്ള കഴിവാണ് ഥാറിനെ മറ്റ് വാഹനങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. രണ്ടാം തലമുറ ഥാറാണ് ഇപ്പോള്‍ വാഹന വിപണിയിലെ മിന്നും താരം.

രണ്ടാം തലമുറ ഥാര്‍ പുറത്തിറങ്ങി എട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും ഉപഭോക്താക്കളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോള്‍ 55,000 ബുക്കിംഗുകള്‍ മറികടന്നുകൊണ്ടാണ് ഥാര്‍ കുതിക്കുന്നത്. ഥാറിന് പ്രതിമാസം 5,000 ബുക്കിംഗുകളാണ് ശരാശരി ലഭിക്കുന്നത് ഏപ്രിലില്‍ 50,000 കടന്ന ബുക്കിംഗുകളാണ് മെയ് മാസത്തില്‍ 55,000 പിന്നിട്ടിരിക്കുന്നത്.

രണ്ട് പതിപ്പുകളിലാണ് ഥാര്‍ പുറത്തിറങ്ങുന്നത്. ഇവയില്‍ ഒരെണ്ണം ഓട്ടോമാറ്റിക് വേരിയന്റാണ്. പുതിയ ബുക്കിംഗിന്റെ 47 ശതമാനവും ഓട്ടോമാറ്റിക് പതിപ്പിന് വേണ്ടിയാണെന്ന് കമ്പനി അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് പുതിയ ഥാര്‍ മഹീന്ദ്ര പുറത്തിറക്കിയത്. 4X4 വാഹനമായ ഥാറിന്റെ എക്‌സ്‌ഷോറൂം വില 12.11 ലക്ഷം രൂപ മുതല്‍ 14.16 ലക്ഷം വരെയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button