Latest NewsNewsIndia

കോവിഡ് രോഗികള്‍ക്ക് അടക്കം വ്യാജ ചികിത്സ; യൂട്യൂബര്‍ ‘ശാപ്പാട്ടുരാമന്‍’ അറസ്റ്റില്‍

യുട്യൂബിൽ പത്ത് ലക്ഷത്തിലധികം ഫോളോവേഴ്സാണ് ഇയാൾക്ക് ഉള്ളത്

ചെന്നൈ : കോവിഡ് ബാധിച്ചവർക്ക് അടക്കം വ്യാജ ചികിത്സ നടത്തിയ പ്രമുഖ യുട്യൂബര്‍ ആര്‍ പൊര്‍ച്ചെഴിയൻ അറസ്റ്റില്‍ ശാപ്പാട്ടുരാമന്‍ എന്ന യുട്യൂബ് ചാനലിലൂടെ പ്രസിദ്ധനാണ് പൊര്‍ച്ചെഴിയൻ. ചിന്നസേലത്തിന് സമീപമുള്ള കൂഗയൂരിലെ ഒരു ക്ലിനിക്കിലായിരുന്നു മെഡിക്കല്‍ ഡിഗ്രിയോ വിദഗ്ധ പരിശീലനമോ കൂടാതെയുള്ള ഇയാളുടെ കോവിഡ് ചികിത്സ.

ഇവിടെയെത്തുന്ന കോവിഡ് രോഗികള്‍ക്ക് ഉൾപ്പെടെ മരുന്നുകളും ഇന്‍ജെക്ഷനും വരെ നല്‍കിയിരുന്നതായാണ് ആരോഗ്യ വകുപ്പ് കണ്ടെത്തിയത്. ക്ലിനിക്കില്‍ നിന്ന് ആരോഗ്യ ഉപകരണങ്ങളും പിടിച്ചെടുത്തി. ഇലക്ട്രോ ഹോമിയോപ്പതി ബിരുദം (ബിഇഎംഎസ്) ബിരുദം മാത്രമുള്ള വ്യക്തിയാണ് ഇയാളെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി.

Read Also  :  ന്യുനപക്ഷ ആനുകൂല്യ അനുപാതം; സർക്കാർ അപ്പീൽ പോകണം, ഹൈക്കോടതി വിധിക്കെതിരെ പ്രതികരിച്ച് മദനി

യുട്യൂബിൽ പത്ത് ലക്ഷത്തിലധികം ഫോളോവേഴ്സാണ് ഇയാൾക്ക് ഉള്ളത്. വിവിധ രീതിയിലെ ഭക്ഷണം കഴിച്ചുള്ള റെക്കോര്‍ഡ് സൃഷ്ടിക്കലാണ് ഈ ചാനലിലെ പ്രധാന ഇനം. വെളളിയാഴ്ചയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button