Health & Fitness

യൗവനം നിലനിര്‍ത്തും സ്‌പെഷ്യല്‍ ജ്യൂസ്

ആരോഗ്യത്തിന്റെ കാര്യത്തില്‍ നമ്മളെല്ലവരും ബോധവാന്‍മാരാണ്. എന്നാല്‍ ആന്തിരകാരോഗ്യം പോലെ തന്നെ പ്രധാനമാണ് സൗന്ദര്യ സംരക്ഷണവും. പ്രായക്കുറവും കൂടുതലുമെല്ലാം ഒരു പരിധി വരെ പാരമ്പര്യവും ഭക്ഷണ, ജീവിതശൈലികളും ശരീര സംരക്ഷണവുമെല്ലാം ആശ്രയിച്ചുള്ള ഘടകങ്ങളാണ്. എങ്കിലും ചര്‍മത്തിന് പ്രായക്കുറവ് തോന്നാന്‍ സഹായിക്കുന്ന വീട്ടുവൈദ്യങ്ങള്‍ നിരവധിയാണ്. അത്തരത്തില്‍ യൗവനം നിലനിര്‍ത്താന്‍ സഹായിക്കുന്ന ഒരു ജ്യൂസിനെ കുറിച്ച് അറിയാം.

ചീര ജ്യൂസ്, ഫ്രഷ് ബ്ലൂബെറി ജ്യൂസ് എന്നിവയാണ് ഇതില്‍ ആവശ്യമായിട്ടുള്ള ചേരുവകള്‍. അര ഗ്ലാസ് ചീര ജ്യൂസ് അല്ലെങ്കില്‍ പാലക് ജ്യൂസ്, അര ഗ്ലാസ് ബ്ലൂബെറി ജ്യൂസ് എന്നിവ നല്ലതുപോലെ മിക്‌സ് ചെയ്യുക. ഇത് മൂന്നും കലര്‍ത്തി നിങ്ങള്‍ക്ക് ബ്രേക്ക്ഫാസ്റ്റിന് മുന്‍പായി കഴിക്കാവുന്നതാണ്. ഇത് വെറും വയറ്റില്‍ കഴിക്കുന്നത് എന്തുകൊണ്ടും മികച്ചതാണ്. ഇത് അടുപ്പിച്ചു കുറച്ചുകാലം കുടിയ്ക്കുന്നത് വാര്‍ദ്ധക്യ സഹജമായ അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിന് സഹായിക്കും.

ചീരയില്‍ വൈറ്റമിന്‍ ഇ, അയേണ്‍ എന്നിവയുണ്ട്. ഇത് ചര്‍മ്മത്തിന് ആരോഗ്യം നല്‍കും. ചര്‍മ്മകോശങ്ങള്‍ക്ക് പുതുജീവന്‍ നല്‍കും. ഇത് കൂടാതെ ബ്ലൂബെറിയില്‍ ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമുണ്ട്. ഇത് ചര്‍മ്മാരോഗ്യത്തിനു നല്ലതാണ്. ചര്‍മത്തിനു ചെറുപ്പം നല്‍കാന്‍ ഏറെ നല്ലതാണിവ. ഇത് എല്ലാ ദിവസവും ശീലമാക്കുന്നത് ചര്‍മ്മത്തിന് ബ്രൈറ്റ്‌നസ് നല്‍കുന്നതിനും സഹായിക്കുന്നു.

അകാല വാര്‍ദ്ധക്യം പോലുള്ള അസ്വസ്ഥതകളെ പ്രതിരോധിക്കുകയും നിങ്ങളുടെ മുഖത്തിന് തിളക്കം വര്‍ദ്ധിപ്പിക്കാനും ഗ്രീന്‍ ജ്യൂസ് സഹായിക്കും. ചര്‍മ്മത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കുന്നതിനും ആരോഗ്യമുള്ള ചര്‍മ്മത്തിനും ഏറ്റവും മികച്ചതാണ് ഈ ഗ്രീന്‍ ജ്യൂസ്. വയറിന് എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടെങ്കില്‍ മാത്രം ഇത് നിര്‍ത്താവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button