തിരുവനന്തപുരം: കോവിഡ് പ്രതിരോധ സാമഗ്രികള്‍ക്ക് അമിത വില ഈടാക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി തുടരുന്നു. പിപിഇ കിറ്റ്, പള്‍സ് ഓക്‌സി മീറ്റര്‍ തുടങ്ങിയവയ്ക്ക് അമിത വില ഈടാക്കിയ 28 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തു.
കോവിഡ് പ്രതിരോധത്തിനാവശ്യമായ സാമഗ്രികള്‍ക്ക് അവശ്യ സാധന നിയന്ത്രണ നിയമ പ്രകാരം പരമാവധി വില്‍പ്പനവില നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഈ ഉത്തരവ് മറികടന്ന് അമിത വില ഈടാക്കിയ സ്ഥാപനങ്ങള്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. പിപിഇ കിറ്റ്, പള്‍സ് ഓക്‌സി മീറ്റര്‍, ഗ്ലൗസ്, സാനിറ്റൈസര്‍, തുടങ്ങിയവയ്ക്ക് അമിത വില ഈടാക്കിയെന്ന് ലീഗല്‍ മെട്രോളജി വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തുകയായിരുന്നു.
കോവിഡ് പ്രതിരോധ സാമഗ്രികളുടെ വില രേഖപ്പെടുത്താത്ത പായ്ക്കറ്റുകള്‍ വില്‍പ്പന നടത്തിയ സ്ഥാപനങ്ങള്‍ക്കെതിരെയും ലീഗല്‍ മെട്രോളജി വകുപ്പിന്റെ ലൈസന്‍സില്ലാതെ ബി.പി.അപ്പാരറ്റസ്, ക്ലിനിക്കല്‍ തെര്‍മോ മീറ്റര്‍ തുടങ്ങിയവ വില്‍ക്കുകയും ചെയ്ത സ്ഥാപനങ്ങള്‍ക്കെതിരെയാണ് ലീഗല്‍ മെട്രോളജി വകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്തത്. വരും ദിവസങ്ങളില്‍ പരിശോധന കൂടുതല്‍ കര്‍ശനമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Post Your Comments