ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ പുതിയ ഐടി നയത്തിനെതിരെ സിപിഎം രംഗത്ത്. പുതിയ ഐ ടി നയം സമൂഹമാദ്ധ്യമങ്ങളുടെ സുരക്ഷാചട്ടം ദുർബലമാക്കുമെന്ന് സിപിഎം ആരോപിച്ചു.
“ജനങ്ങളുടെ സന്ദേശങ്ങൾ നിരീക്ഷിക്കാനുള്ള നീക്കം പൗരൻമാരുടെ സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനമാണ്. അപകടകരവും പിന്തിരിപ്പനുമായ ഈ നയം എത്രയും പെട്ടെന്ന് പിൻവലിക്കണം”, സിപിഎം പോളിറ്റ് ബ്യുറോ ആവശ്യപ്പെട്ടു.
ഒരു സന്ദേശത്തിന്റെ ആദ്യ സ്രോതസ്സ് എവിടെയെന്ന് സർക്കാരോ കോടതിയോ ആവശ്യപ്പെട്ടാൽ അറിയിക്കണമെന്ന് ചട്ടത്തിൽ പറയുന്നു. ഇത് സന്ദേശക്കൈമാറ്റ സംവിധാനത്തിന്റെ സുരക്ഷ ദുർബലപ്പെടുത്തുമെന്ന ഫേസ്ബുക്കിന്റെയും വാട്സാപ്പിന്റെയും വാദം ചൂണ്ടിക്കാട്ടിയാണ് സിപിഎം പോളിറ്റ് ബ്യൂറോയുടെ നിലപാട്.
ബിസിനസ് ആപ്ലിക്കേഷനുകൾക്കായുള്ള വാട്സാപ്പിന്റെ സുരക്ഷ ദുർബലപ്പെടുത്തിയ നടപടി പിൻവലിക്കാൻ ഫേസ്ബുക്കും തയ്യാറാകണമെന്ന് സിപിഎം ആവശ്യപ്പെട്ടു.
Post Your Comments