കോഴിക്കോട്: കോഴിക്കോട് കല്ലായിലെ ഫ്ലാറ്റിൽനിന്ന് സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച സംഭവത്തിൽ ഒരു രാജസ്ഥാൻ സ്വദേശി കൂടി അറസ്റ്റിൽ ആയിരിക്കുന്നു. കൂട്ടു പ്രതിയായ രാജസ്ഥാൻ സ്വദേശി പ്രവീൺ സിങ്ങിനെ (24 ) ആണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാളിൽ നിന്ന് 170 ഗ്രാമോളം സ്വർണ്ണാഭരണങ്ങളും പോലീസ് കണ്ടെത്തുകയുണ്ടായി.
ഏപ്രിൽ മാസം മൂന്നാം തിയ്യതി കോഴിക്കോട് കല്ലായിലെ സ്വർണ വ്യാപാരിയുടെ ഫ്ലാറ്റിൽ നിന്ന് പത്ത് കിലോയിലധികം സ്വർണം നഷ്ടപ്പെട്ട സംഭവത്തിൽ കസബ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയാണ്.
സിറ്റി പോലീസ് കമ്മീഷണർ എവി ജോർജ്ജിന്റെ നിർദേശ പ്രകാരം ടൗൺ അസിസ്റ്റന്റ് കമ്മീഷണർ എ.വി. ജോണിന്റെ കീഴിൽ കസബ ഇൻസ്പെക്ടർ യു. ഷാജഹാന്റെ നേതൃത്ത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപികരിക്കുകയും ഗോവ ,രാജസ്ഥാൻ, മുംബെ എന്നിവിടങ്ങളിൽ ദിവസങ്ങളോളം താമസിച്ച് മുംബൈയിൽ വച്ച് അതി സാഹസികമായി രാജസ്ഥാൻ സ്വദേശികളായ പങ്കജ് സിങ്ങ് , ജിതേന്ദ്രർ സിങ്ങ് എന്നിവരെ ഏപ്രിൽ മാസം 23 ന് അറസ്‌റ്റ് ചെയ്യുകയുണ്ടായി. നഷ്ടപ്പെട്ട സ്വർണത്തിന്റെ മുക്കാൽ ഭാഗത്തോളം കണ്ടെത്തുകയും ചെയ്തു.
എന്നാൽ അതേസമയം കൊറോണ വൈറസ് രോഗം രൂക്ഷമായ പശ്ചാത്തലത്തിൽ ബാക്കിയുള്ള സ്വർണാഭരണങ്ങളും മറ്റ് പ്രതിയെയും കണ്ടെത്തുക എന്നത് പൊലീസിന് വലിയ തലവേദനയായിരുന്നു. എന്നാൽ ഇതൊന്നും വക വെക്കാതെ അന്വേഷണ സംഘം മുബൈയിലേക്ക് പുറപ്പെടുകയും ദിവസങ്ങളോളം മുബൈയിൽ തങ്ങി വേഷം മാറി ചേരി പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് അതി സാഹസികമായാണ് കൂട്ടു പ്രതിയായ രാജസ്ഥാൻ സ്വദേശി പ്രവീൺ സിങ്ങിനെ (24 ) അറസ്റ്റ് ചെയ്യുകയുണ്ടായത്. ഇയാളിൽ നിന്ന് 170 ഗ്രാമോളം സ്വർണ്ണാഭരണങ്ങളും കണ്ടെടുത്തു.
പ്രതി കവർച്ചക്ക് ശേഷം മാറി മാറി സുഖവാസ കേന്ദ്രങ്ങളിലും രാജകീയ ഹോട്ടലുകളിലും താമസിച്ച് പൊലിസിന്റെ ശ്രദ്ധ തിരിച്ച് വിടാൻ ശ്രമം നടത്തുകയുണ്ടായി. ഇതെല്ലാം മനസിലാക്കി പോലീസ് മുംബൈയിലെ ഗോരേഖാവ് എന്ന സ്ഥലത്ത് വച്ച് പ്രതിയെ പിടികൂടുകയായിരുന്നു ഉണ്ടായത്. അന്വേഷണ സംഘത്തിൽ കസബ ഇൻസ്പെക്ടർ യുകെ ഷാജഹാൻ, എഎസ്ഐ മാരായ മുഹമ്മദ് ഷാഫി,സജി എം, എസ് സി പി ഒ മാരായ രഞ്ജീഷ്, ശിവദാസൻ സി, രതീഷ് , ഷറീന, സിന്ധു എന്നിവരും ഉണ്ടായിരുന്നു.
Post Your Comments