ദോഹ: ഖത്തറില്‍ കൊറോണ വൈറസ് രോഗ വ്യാപനം നിയന്ത്രിക്കുന്നതിന് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 861 പേര്‍ക്കെതിരെ നടപടി എടുത്തതായി റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഉദ്യോഗസ്ഥര്‍ പിടികൂടിയ ഇവരെ തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്.
മാസ്ക് നിര്‍ബന്ധമാക്കിയിട്ടുള്ള പൊതുസ്ഥലങ്ങളില്‍ അവ ധരിക്കാത്തതിനാണ് 734 പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. സാമൂഹിക അകലം പാലിക്കാത്തതിന് 118 പേരും മൊബൈല്‍ ഫോണുകളില്‍ ഇഹ്തിറാസ് ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാത്തതിന് ഒന്‍പത് പേരും അറസ്റ്റിൽ ആയിരിക്കുകയാണ്. കൊറോണ വൈറസ് നിയന്ത്രണങ്ങള്‍ പാലിക്കാത്തതിന് ആയിരക്കണക്കിന് പേരെ ഇതിനോടകം തന്നെ പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Post Your Comments