COVID 19Latest NewsKeralaNews

പാലക്കാട് ജില്ലയിൽ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണില്‍ കൂടുതൽ ഇളവുകൾ

പാലക്കാട്: കൊറോണ വൈറസ് രോഗപ്രതിരോധത്തിനായി ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണില്‍ സര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ ചൊവ്വ, ശനി ദിവസങ്ങളില്‍ തുറന്നു പ്രവര്‍ത്തിക്കാൻ അനുമതി നല്‍കിയ കടകള്‍ക്ക്, കൊറോണ വൈറസ് രോഗികള്‍ കൂടുതലുള്ള കണ്ടൈന്‍മെന്റ് സോണുകളിലും പൂര്‍ണ്ണമായും അടച്ചിട്ടുള്ള തദ്ദേശ സ്വയംഭരണ സ്ഥാപന പ്രദേശങ്ങളിലും തുറന്നു പ്രവർത്തിക്കാൻ പാടില്ലായെന്ന് ജില്ലാ കലക്ടർ മൃൺമയി ജോഷി അറിയിക്കുകയുണ്ടായി. മറ്റു സ്ഥലങ്ങളില്‍ ഈ ഇളവുകള്‍ ബാധകമായിരിക്കും. ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്.

കന്നുകാലി തീറ്റ, കൃഷിക്കാവശ്യമായ വളങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് ശനി, ഞായര്‍ ദിവസങ്ങളില്‍ കണ്ടൈന്‍മെന്റ് സോണുകള്‍ പൂര്‍ണ്ണമായും അടച്ചിട്ടുള്ള പ്രദേശങ്ങള്‍ എന്നിവ ഒഴികെയുളള സ്ഥലങ്ങളില്‍ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചും കുറഞ്ഞ ജീവനക്കാരെ ഉള്‍പ്പെടുത്തി കൊണ്ടും തുറന്നു പ്രവര്‍ത്തിക്കാനും അനുവാദം നൽകി. ജില്ലയില്‍ തീറ്റ ലഭിക്കാതെ രണ്ട് പോത്തുകള്‍ മരിക്കാന്‍ ഇടയായതിന് സമാനമായ സംഭവം ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ ജില്ലാ മൃഗ സംരക്ഷണ ഓഫീസര്‍ സ്വീകരിക്കണമെന്നും ജില്ലാ കലക്ടർ നിർദ്ദേശം നൽകുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button