മുംബൈ: രാജ്യത്തെ വ്യാവസായിക തലസ്ഥാനമായ മുംബൈയില്‍ പെട്രോള്‍ വില 100 കടന്ന് മുന്നോട്ട് കുതിക്കുന്നു. പെട്രോളിന് 100.19 രൂപയും ഡീസലിന് 92.17 രൂപയുമാണ് ശനിയാഴ്ച മുംബൈയില്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. താനെയിലും നവി മുംബൈയിലും 100. 32 രൂപയാണ് വില റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നികുതി കുറക്കണമെന്ന് ആക്ടിവിസ്റ്റുകള്‍ ആവശ്യമുന്നയിക്കുകയുണ്ടായി. ഡീസല്‍ വിലയില്‍ വര്‍ധനവ് വരുന്നത് രാജ്യത്തെ സാമ്പത്തിക നിലയെ പ്രതികൂലമായി ബാധിക്കുന്നതാണ്. ഡീസല്‍ വില വര്‍ധന അവശ്യ വസ്തുക്കളുടെ വിലയിലും വർദ്ധനവ് ഉണ്ടാക്കുന്നത്.
പെട്രോളിന് 26 പൈസയും ഡീസലിന് 29 പൈസയുമാണ് കേരളത്തില്‍ ഇന്ന് വില ഉയർത്തിയിരിക്കുന്നത്. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് രാജ്യത്തെ ഇന്ധനവില വീണ്ടും വർധിച്ചിരിക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചത് മുതല്‍ എണ്ണകമ്പനികള്‍ ഇന്ധനവില ഉയർത്തിയിരുന്നില്ല. ഫലപ്രഖ്യാപനം വന്നതോടെ വീണ്ടും വിലവര്‍ധന ആരംഭിച്ചിരിക്കുകയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ പതിനഞ്ചാം തവണയാണ് ഇന്ധനവില കൂട്ടുന്നത്.
Post Your Comments