മലപ്പുറം: സ്കൂളുകളിലെ അരിവിതരണത്തിൽ കടുപ്പിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍. അരി വിദ്യാര്‍ഥികള്‍ക്കുതന്നെ വിതരണം ചെയ്യണമെന്നും ഭക്ഷ്യധാന്യം സ്കൂളുകളില്‍ കെട്ടിക്കിടക്കുന്നുണ്ടെന്നും ഇവ ആദിവാസി കോളനികളിലോ അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ക്കോ മറ്റു ആവശ്യക്കാര്‍ക്കോ നല്‍കണമെന്നും കലക്ടര്‍ കഴിഞ്ഞ ദിവസം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍, അരിയോ മറ്റു ഭക്ഷ്യവസ്തുക്കളോ എവിടെയും കെട്ടിക്കിടക്കുന്നില്ലെന്നും വിതരണം പുരോഗമിക്കുകയാണെന്നുമാണ് വിദ്യാഭ്യസ ഉപഡയറക്ടര്‍ വ്യക്തമാക്കിയത്.
Read Also: ദ്വീപിൽ പ്രശ്നങ്ങളൊന്നുമില്ലെന്ന് പറഞ്ഞ കളക്ടർക്കെതിരെ കരിങ്കൊടി ഉയർത്തി ഡിവൈഎഫ്ഐ
എന്നാൽ കലക്ടറുടെ ഉത്തരവിനെത്തുടര്‍ന്ന് ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍മാരില്‍നിന്ന് ഡി.ഡി.ഇ കെ.എസ്. കുസുമം വിവരങ്ങള്‍ ശേഖരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ അരി കെട്ടിക്കിടക്കുന്നില്ലെന്ന് ഡെപ്യൂട്ടി കലക്ടറെ അറിയിച്ചിട്ടുണ്ട്. വിദ്യാഭ്യസ ഉപഡയറക്ടറുടെ വിശദീകരണത്തോടെയുള്ള കത്തും അടുത്ത ദിവസം കൈമാറും. കലക്ടറുടെ ഉത്തരവും ഇതുസംബന്ധിച്ചു വന്ന പത്രവാര്‍ത്തകളും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ കെ. ജീവന് ബാബുവിനും ജില്ല വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ അയച്ചുകൊടുത്തിട്ടുണ്ട്. തുടര്‍ന്ന്, അരി വിദ്യാര്‍ഥികള്‍ക്കുതന്നെ വിതരണം ചെയ്യാന്‍ അദ്ദേഹം ഡി.ഡി.ഇയോട് നിര്‍ദേശിക്കുകയായിരുന്നു.
Post Your Comments