Health & Fitness

സ്വാദിഷ്ടമായ ജ്യൂസ് ഉണ്ടാക്കാം… പഞ്ചസാരയെ അകറ്റി നിര്‍ത്താം

കോവിഡ് കാലത്തും ചൂടുകാലത്തുമെല്ലാം ഒരുപാട് ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് ജ്യൂസുകള്‍. കടകളില്‍ നിന്നും വാങ്ങി കുടിക്കുന്നതിനേക്കാള്‍ വീട്ടില്‍ ഉണ്ടാക്കുന്ന ജ്യൂസുകളാണ് ആരോഗ്യത്തിന് കൂടുതല്‍ ഉത്തമം. എന്നാല്‍ പ്രമേഹ രോഗികള്‍ക്ക് പലപ്പോഴും ജ്യൂസുകള്‍ കുടിക്കാന്‍ കഴിയാറില്ല. കാരണം അതിലെ പഞ്ചസാര തന്നെ. എന്നാല്‍, പഞ്ചസാരയെ മാറ്റി നിര്‍ത്തി ഉണ്ടാക്കാവുന്ന ആരോഗ്യകരവും സ്വാദിഷ്ടവുമായ ബീറ്റ്‌റൂട്ട് ജ്യൂസ് എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.

ആദ്യം രണ്ടു ഗ്ലാസ് പാല്‍ എടുത്ത് നന്നായി തിളപ്പിക്കണം. തിളച്ച ശേഷം ഇത് ചൂടാറാനായി മാറ്റി വെയ്ക്കുക. പിന്നീട് ഒരു ബീറ്റ്‌റൂട്ട് എടുത്ത് നന്നായി തൊലി കളഞ്ഞ് വൃത്തിയാക്കുക. ഇതിന് ശേഷം ഇവയെ കനംകുറഞ്ഞ കഷണങ്ങളായി അരിയുക. കാല്‍കപ്പ് വെള്ളവും ചേര്‍ത്ത് കുക്കറില്‍ നന്നായി അടിച്ചെടുക്കുക. തണുത്തതിനു ശേഷം ഇതിലേക്ക് ഒരു സ്പൂണ്‍ തേന്‍ ചേര്‍ത്ത് കൊടുക്കുക.

നല്ല പഴുത്ത കാരയ്ക്ക കുരുകളഞ്ഞ് ബാക്കി പാല്‍ ചേര്‍ത്ത് നന്നായി അടിച്ചെടുക്കണം. ഇതിലേയ്ക്ക് ബീറ്റ്‌റൂട്ട് ജ്യൂസ് ചേര്‍ത്ത് നന്നായി യോജിപ്പിച്ചെടുക്കാം. പിന്നീട് ഫ്രിഡ്ജില്‍ വെച്ച് നന്നായി തണുപ്പിച്ച് എടുക്കണം. ഇതിലേയ്ക്ക് പഞ്ചസാര ചേര്‍ക്കുന്നതിന് പകരമായ ഒരു സ്പൂണ്‍ തേന്‍ കൂടി ഒഴിച്ചുകൊടുക്കാം. സ്വാദിഷ്ടവും ആരോഗ്യകരമായ സ്‌പെഷ്യല്‍ ജ്യൂസ് റെഡി.

shortlink

Post Your Comments


Back to top button