Latest NewsKeralaNews

പേപ്പാറ ഡാമിന്റെ ഷട്ടറുകള്‍ നാളെ ഉയര്‍ത്തും; അഞ്ച് ഘട്ടങ്ങളിലായി ഉയര്‍ത്തുക 100 സെന്റി മീറ്റര്‍

രാവിലെ ആറ് മണിയോടെ നാല് ഷട്ടറുകളും 5 സെന്റി മീറ്റര്‍ ഉയര്‍ത്തും

തിരുവനന്തപുരം: പേപ്പാറ ഡാമിന്റെ ഷട്ടറുകള്‍ നാളെ ഉയര്‍ത്തുമെന്ന് ജില്ലാ കളക്ടറുടെ അറിയിപ്പ്. രാവിലെ ആറ് മണിയോടെ നാല് ഷട്ടറുകളും ഉയര്‍ത്തും. അഞ്ച് ഘട്ടങ്ങളിലായി ഷട്ടറുകള്‍ മൊത്തം 100 സെന്റി മീറ്റര്‍ ഉയര്‍ത്തുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

Also Read: ഇസ്രയേലും ഹമാസും തമ്മിലുണ്ടായ സംഘര്‍ഷത്തിലെ കുറ്റകൃത്യങ്ങളില്‍ അന്വേഷണം; വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നു

രാവിലെ ആറ് മണിയോടെ നാല് ഷട്ടറുകളും 5 സെന്റി മീറ്റര്‍ ഉയര്‍ത്തും. തുടര്‍ന്ന് നാല് ഷട്ടറുകളും രാവിലെ 10 മണിയ്ക്ക് 5 സെന്റി മീറ്റര്‍ കൂടി ഉയര്‍ത്തും. ഉച്ചയ്ക്ക് 2 മണിക്കും വൈകുന്നേരം 6 മണിയ്ക്കും രാത്രി 10 മണിക്കും ഷട്ടറുകള്‍ 5 സെന്റി മീറ്റര്‍ വീതം ഉയര്‍ത്തുമെന്നും ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ കരമനയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

കാലവര്‍ഷം എത്തുന്നതിന് മുന്‍പ് തന്നെ സംസ്ഥാനത്തെ ഡാമുകളില്‍ ജലനിരപ്പ് ഉയര്‍ന്നിരിക്കുന്ന സാഹചര്യമാണുള്ളത്. കഴിഞ്ഞ മൂന്ന് മാസങ്ങള്‍ കൊണ്ട് ആകെ 729.6 മില്ലി മീറ്റര്‍ മഴയാണ് കേരളത്തില്‍ ലഭിച്ചത്. ഇക്കാലയളവില്‍ സാധാരണ ലഭിക്കേണ്ടതിനേക്കാള്‍ 131 ശതമാനം അധിക മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്. 2018ല്‍ ലഭിച്ചതിലും അധികം വേനല്‍ മഴ ഇതിനോടകം തന്നെ സംസ്ഥാനത്ത് ലഭിച്ചു കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button