അടുത്ത മാസം നടക്കേണ്ട കോപ അമേരിക്ക ടൂർണമെന്റിലെ മുഴുവൻ മത്സരങ്ങളും നടത്താൻ സന്നദ്ധത അറിയിച്ചു അർജന്റീന ഫുട്ബോൾ അസോസിയേഷൻ. അർജന്റീനയും കൊളംബിയയും സംയുക്തമായാണ് കോപ്പ അമേരിക്കയ്ക്ക് ആതിഥേയത്വം വഹിക്കേണ്ടിയിരുന്നത്. എന്നാൽ, ആഭ്യന്തര കലാപം രൂക്ഷമായ സാഹചര്യത്തിലാണ് കൊളംബിയയിൽ നിന്ന് കോപ്പ അമേരിക്ക വേദി മാറ്റാൻ തെക്കേ അമേരിക്കൻ ഫുട്ബോൾ കോൺഫെഡറേഷൻ തീരുമാനിച്ചത്.
കോപ അമേരിക്ക എവിടെ നടത്തുമെന്ന് ലാറ്റിനമേരിക്കൻ ഫുട്ബോൾ അസോസിയേഷൻ ആശങ്കപ്പെടുമ്പോഴാണ് ടൂർണമെന്റ് ഒറ്റയ്ക്ക് നടത്താമെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ പറയുന്നത്. അർജന്റീനയിൽ കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ മുഴുവൻ ഫുട്ബോൾ ടൂർണമെന്റുകളും നിർത്തിവെച്ചിരിക്കുകയാണ്. എന്നാൽ ശക്തമായ പ്രോട്ടോക്കോൾ രാജ്യത്ത് നിലനിൽക്കുന്നതിനാൽ കോപ അമേരിക്ക നടത്താൻ തങ്ങൾക്കാകുമെന്ന് അർജന്റീന വ്യക്തമാക്കി.
Post Your Comments