ന്യൂഡൽഹി: കുട്ടികളിലും കൊവിഡ് പ്രതിരോധ വാക്‌സിനേഷന് തയ്യാറെന്ന് ഫൈസർ. കുട്ടികളിലുള്ള വാക്‌സിനേഷന് അനുമതി വേഗത്തിലാക്കാനുള്ള അപേക്ഷ ഫൈസർ കേന്ദ്ര സർക്കാരിന് സമർപ്പിച്ചു.
അടുത്തിടെ നടത്തിയ പരീക്ഷണങ്ങളില്‍ 12 വയസിന് മുകളിലുള്ളവരില്‍ വാക്‌സിന്‍ ഫലപ്രദമാണെന്ന് കണ്ടെത്തിയിരുന്നു. 2 മുതല്‍ 8 ഡിഗ്രി സെല്‍ഷ്യസില്‍ ഒരു മാസം വരെ വാക്‌സിന്‍ സൂക്ഷിക്കാനാകും. ജൂലൈ മുതല്‍ ഒക്ടോബര്‍ മാസം വരെയുള്ള കാലയളവില്‍ 5 കോടി ഡോസ് വാക്‌സിന്‍ പുറത്തിറക്കാനാകുമെന്നും ഫൈസര്‍ അറിയിച്ചു.
12 വയസിനും അതിന് മുകളിലും പ്രായമുള്ള എല്ലാവർക്കും വാക്‌സിൻ നൽകാമെന്നാണ് ഫൈസർ കേന്ദ്ര സർക്കാരിനെ അറിയിച്ചിരിക്കുന്നത്. അതേസമയം രാജ്യത്ത് ആകെ വാക്‌സിനേഷൻ 20 കോടി പിന്നിട്ടുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 45 വയസിനു മുകളിൽ മൂന്നിലൊന്ന് പേർക്ക് വാക്‌സിൻ നൽകി. 4.5 ശതമാനം പേരാണ് രണ്ടു ഡോസ് വാക്‌സിനും സ്വീകരിച്ചതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
Post Your Comments