KeralaLatest NewsNewsCrime

വീട്ടിൽ നിന്നും ബൈക്ക് മോഷണം പോയ സംഭവത്തിൽ 3 യുവാക്കൾ അറസ്റ്റിൽ

പാലാ; വീട്ടുമുറ്റത്ത് നിന്ന് ബൈക്ക് മോഷണം പോയ സംഭവത്തിൽ 3 യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. തോടനാൽ അഞ്ഞിലിക്കാട്ടുവേലി ധനീഷിന്റെ വീട്ടുമുറ്റത്തു നിന്ന് കഴിഞ്ഞ 29നാണ് ബൈക്ക് മോഷണം പോകുകയുണ്ടായത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഈരാറ്റുപേട്ട നടയ്ക്കൽ ആഷിദ് (കയ്യ-21), എരപ്പാംകുഴിയിൽ മുനീർ (മുന്ന-23), മാങ്കുഴക്കൽ സഹദ് (അപ്പിച്ചക്കര-18) എന്നിവരാണ് അറസ്റ്റിൽ ആയിരിക്കുന്നത്. മോഷണം നടന്നതിന്റെ തലേന്ന് ആഷിദിന്റെ സഹോദരനു വേണ്ടി തോടനാൽ നിന്ന് ഒരു കാർ വില കൊടുത്തു വാങ്ങുകയുണ്ടായി. കാർ വാങ്ങുന്നതിനായി പ്രതികൾ 3 പേരും പോവുകയുണ്ടായി. യാത്രയിൽ തോടനാലിൽ ധനീഷിന്റെ വീട്ടുമുറ്റത്തു സൂക്ഷിച്ചിരുന്ന ബൈക്ക് കണ്ട പ്രതികൾ അത് മോഷ്ടിക്കാൻ തീരുമാനിക്കുകയാണ് ഉണ്ടായത്.

സഹദിന്റെ ബൈക്കിലാണ് ഈരാറ്റുപേട്ടയിൽ നിന്ന് തോടനാൽ എത്തുകയുണ്ടായത്. പിന്നീട് പ്രതികൾ പെട്രോൾ ടാങ്കിന്റെ കളർ മാറ്റി ഉപയോഗക്കുകയാണ് ഉണ്ടായത്. ബൈക്ക് ആഷിദിന്റെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെത്തുകയുണ്ടായി. ആഷിദ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലും മുനീർ കഞ്ചാവ് കേസുകളിലും പ്രതിയാണ്.

ഡിവൈഎസ്പി പ്രഫുല്ലചന്ദ്രന്റെ നേതൃത്വത്തിൽ എസ്എച്ച്ഒ സുനിൽ തോമസ്, പ്രിൻസിപ്പൽ എസ്ഐ കെ.എസ്.ശ്യാംകുമാർ, എസ്‌ഐമാരായ തോമസ് സേവ്യർ, ഷാജി കുര്യാക്കോസ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ഉജ്വല, ഷെറിൻ സ്റ്റീഫൻ, സിവിൽ പൊലീസ് ഓഫിസർമാരായ ജോജി, രഞ്ജിത്, എം.ബിജു, അനീഷ്, ടോണി എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button