KeralaLatest News

എംബിബിഎസ് പരീക്ഷയില്‍ ആള്‍മാറാട്ടവും ക്രമക്കേടും, ഉത്തരക്കടലാസ് പായ്ക്ക് ചെയ്യുന്നതുവരെ വീഡിയോയില്‍ പകര്‍ത്തും

മൊബൈല്‍ ജാമര്‍ ഉള്‍പ്പെടെ സംവിധാനങ്ങളോടെ പരീക്ഷ നടത്തിയിട്ടും ആള്‍മാറാട്ടവും ക്രമക്കേടും സംഭവിച്ചത് അതീവ ഗൗരവത്തോടെയാണു സര്‍ക്കാരും സര്‍വകലാശാലയും കാണുന്നത്.

കൊല്ലം: എംബിബിഎസ്‌ പരീക്ഷയിൽ ആൾമാറാട്ടവും വ്യാപക ക്രമക്കേടും നടന്നതോടെ ശക്തമായ നടപടികളുമായി അധികൃതർ. പരീക്ഷ നടക്കുമ്പോൾ മുതൽ ഉത്തരക്കടലാസുകള്‍ പായ്ക്ക് ചെയ്യുന്നതു വരെ വിഡിയോ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ആരോഗ്യ സര്‍വകലാശാല നിര്‍ദ്ദേശം. മൊബൈല്‍ ജാമര്‍ ഉള്‍പ്പെടെ സംവിധാനങ്ങളോടെ പരീക്ഷ നടത്തിയിട്ടും ആള്‍മാറാട്ടവും ക്രമക്കേടും സംഭവിച്ചത് അതീവ ഗൗരവത്തോടെയാണു സര്‍ക്കാരും സര്‍വകലാശാലയും കാണുന്നത്.

എംബിബിഎസ് ഉള്‍പ്പെടെ എല്ലാ പരീക്ഷകളിലും ഇത് ബാധകമാണ്. നിലവില്‍ ക്യാമറ നിരീക്ഷണത്തിലാണു പരീക്ഷ നടക്കുന്നത്. ഹാളിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയ സിഡി ഉത്തരക്കടലാസുകള്‍ക്കൊപ്പം അയയ്ക്കണമെന്നും വ്യവസ്ഥയുണ്ട്. എന്നാല്‍, ഉത്തരക്കടലാസുകള്‍ കെട്ടുകളാക്കി പായ്ക്ക് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താറില്ല. ഇനി മുതല്‍ ഇതു കൂടി പകര്‍ത്താനാണ് തീരുമാനം.

read also: ലക്ഷദ്വീപിലെ പഴയ നിലപാടിൽ നിന്ന് മലക്കം മറിഞ്ഞ സംഭവം :പ്രിഥ്വിരാജിന്റെ പേജിൽ പൊങ്കാല

പരീക്ഷയ്ക്കു തൊട്ടുമുന്‍പാണു ചോദ്യക്കടലാസ് സര്‍വകലാശാല മെയിലിലൂടെ കോളജുകള്‍ക്കു കൈമാറുന്നത്. ഇതു കുട്ടികളുടെ എണ്ണത്തിന്റെയത്ര പ്രിന്റെടുത്തു നല്‍കും. ഇതിനിടയില്‍ ചോദ്യപേപ്പര്‍ ചോരണമെങ്കില്‍ പിന്നില്‍ കൃത്യമായ ആസൂത്രണം ഉണ്ടാകുമെന്നാണു നിഗമനം.

shortlink

Post Your Comments


Back to top button