കണ്ണൂര്‍ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ഡി വൈ എഫ് ഐ പ്രവര്ത്തകൻ കീഴടങ്ങി. കണ്ണൂര്‍ വിളക്കോട് ചുള്ളിയോട് കുന്നുംപുറത്ത് ഹൗസില്‍ വികെ നിധീഷാണ് മുഴക്കുന്ന് പോലിസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.
കഴിഞ്ഞ ദിവസം വിളക്കോട് ഗവ. യുപി സ്കൂളിനടുത്തേക്ക് കുട്ടിയെ പ്രലോഭിപ്പിച്ച് വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പോക്സോ പ്രകാരവും പട്ടിക ജാതി/ പട്ടിക വര്‍ഗ പീഡന നിരോധന പ്രകാരവുമാണ് ഇയാള്‍ക്കെതിരേ കേസെടുത്തിരുന്നത്.
Read Also : വാക്സിന്റെ ഒരു ഡോസ് എങ്കിലും സ്വീകരിച്ചോ? എങ്കില്‍ ഇവിടെ ഇനി മാസ്ക് വേണ്ട
ഇടതുമുന്നണിയുടെ സജീവ പ്രവര്‍ത്തകനായ ഇയാള്‍ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. കത്വ വിഷയത്തില്‍ ഇടത് സംഘടനകള്‍ സംഘടിപ്പിച്ച പരിപാടികളില്‍ പങ്കെടുത്തിരുന്ന ഇയാള്‍ ‘ജസ്റ്റിസ് ഫോര്‍ ആസിഫ’ ക്യാമ്പയിനിലും പങ്കെടുത്തിരുന്നു.
Post Your Comments