ഫ്രഞ്ച് ലീഗ് ചാമ്പ്യന്മാരായ ലില്ലെയുടെ പരിശീലകൻ ക്രിസ്റ്റോഫ് ഗാൽറ്റിയർ പരിശീലക സ്ഥാനം ഒഴിഞ്ഞു. ലില്ലെ ഫ്രഞ്ച് ലീഗ് കിരീടത്തിൽ മുത്തമിട്ടു രണ്ടു ദിവസം മാത്രമാകുമ്പോഴാണ് ഗാൽറ്റിയറുടെ രാജി പ്രഖ്യാപനം. 54കാരനായ ഗാൽറ്റിയർ അവസാന നാലു വർഷമായി ലില്ലെയുടെ പരിശീലകനായിരുന്നു. ഈ സീസണിൽ പിഎസ്ജിയുടെ ആധിപത്യം മറികടന്നാണ് ഫ്രാൻസിൽ 10 വർഷങ്ങൾക്ക് ശേഷം ലില്ലെയെ ചരിത്ര നേട്ടത്തിലെത്തിക്കാൻ ഗാൽറ്റിയറിനായത്.
ഫ്രഞ്ച് ലീഗിലെ മറ്റൊരു ക്ലബായ നീസിലേക്ക് ക്രിസ്റ്റോഫ് ഗാൽറ്റിയർ ചേക്കേറുമെന്നാണ് ഫ്രഞ്ച് മാധ്യമങ്ങൾ വിലയിരുത്തുന്നത്. സീസൺ അവസാനിക്കുന്നതിന് മുമ്പ് തന്നെ ഗാൽറ്റിയറും നീസും തമ്മിൽ ചർച്ചകൾ നടന്നിരുന്നു. മൂന്ന് വർഷത്തെ കരാറാകും ഗാൽറ്റിയർ നീസിൽ ഒപ്പുവെക്കുക. ഗാൽറ്റിയറെ സ്വന്തമാക്കാൻ ഇറ്റാലിയൻ ക്ലബായ നാപോളിയും രംഗത്തുണ്ട്. മുമ്പ് ഫ്രഞ്ച് ലീഗിൽ സെന്റ് എറ്റിയന്റെ പരിശീലകനായും ക്രിസ്റ്റോഫ് ഗാൽറ്റിയർ പ്രവർത്തിച്ചിട്ടുണ്ട്.
Post Your Comments