Latest NewsIndiaNewsCrime

500ന്റെയും രണ്ടായിരത്തിന്റെയും നോട്ടുകെട്ടുകള്‍ അടുക്കിവച്ച്‌ കുഞ്ഞിനൊപ്പം കളി; ഗുണ്ടാ നേതാവിന് കിട്ടിയത് എട്ടിന്റെ പണി

ഒരു വധശ്രമ കേസില്‍ മുന്‍കൂര്‍ ജാമ്യം നേടിയ വ്യക്തിയാണ് ഷാംസ്

മുംബൈ: സോഷ്യൽ മീഡിയയിൽ തന്റെ കുഞ്ഞിനൊപ്പം കളിക്കുന്ന വീഡിയോ പങ്കവച്ചു ആപ്പിലായി ഗുണ്ടാ നേതാവ്. നിരവധി കേസുകളില്‍ പ്രതിയായ ജോണി എന്നറിയപ്പെടുന്ന ഷാംസ് അലി സയ്യിദ് ആണ് വിവാദത്തിലായിരിക്കുന്നത്.

read also: പിഞ്ചു കുട്ടിയുടെ കയ്യിൽ യന്ത്രത്തോക്ക് നൽകി എടുത്തുയർത്തി ഹമാസ് ഭീകര നേതാവ് ; വീഡിയോ വൈറൽ
500ന്റെയും രണ്ടായിരത്തിന്റെയും നിരവധി നോട്ടുകെട്ടുകള്‍ അടുക്കി വെച്ചു മകൾക്കൊപ്പം കളിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ജോണി പങ്കുവച്ചിരുന്നു. അമളി തിരിച്ചറിഞ്ഞ ഷാംസ് അലി ഉടന്‍തന്നെ വീഡിയോ ഡിലീറ്റ് ചെയ്തെങ്കിലും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു വീഡിയോ ശ്രദ്ധയില്‍പ്പെട്ട പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

ഈയടുത്ത് ഒരു വധശ്രമ കേസില്‍ മുന്‍കൂര്‍ ജാമ്യം നേടിയ വ്യക്തിയാണ് ഷാംസ്. മാലപൊട്ടിക്കല്‍, മോഷണം, വഞ്ചന, വധശ്രമം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ.

shortlink

Post Your Comments


Back to top button