ന്യൂയോര്‍ക്ക്: ടെറസില്‍ നിന്നും കാല് വഴുതി വീണ് യുവതിയ്ക്ക്
ദാരുണാന്ത്യം. ന്യൂയോര്‍ക്കിലാണ് സംഭവം. ടെറസില്‍ സംഘടിപ്പിച്ച പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനിടയിലായിരുന്നു യുവതി ടെറസില്‍ നിന്നും താഴേക്കു വീണത്. കേംറോണ്‍ പെരില്ലി എന്ന 24 കാരിയാണ് മരിച്ചത്.
സുഹൃത്തുക്കള്‍ എല്ലാവരും ചേര്‍ന്നു പാര്‍ട്ടിയില്‍ പങ്കെടുക്കുകയായിരുന്നു. ടെറസിലേക്ക് കേംറോണ്‍ ചാടാന്‍ ശ്രമിക്കുന്നതിനിടയില്‍ കാല് തെറ്റി നിലത്തേക്കു പതിക്കുകയായിരുന്നുവെന്നു ഈസ്റ്റ് വില്ലേജ് പൊലീസ് അറിയിച്ചു. പാര്‍ട്ടി നടന്നിരുന്ന കെട്ടിടത്തിന്റെ ടെറസില്‍ നിന്നും തൊട്ടടുത്ത കെട്ടിടത്തിലേയ്ക്ക് ചാടാന്‍ ശ്രമിച്ചതാണ് അപകട കാരണം.
2019 ല്‍ ഫ്ളോറിഡാ യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദം കരസ്ഥമാക്കിയ യുവതി തേര്‍ഡ് ബ്രിഡ്ജ് ഗ്രൂപില്‍ ക്ലൈയന്റ് അസിസ്റ്റന്റായി ജോലി ചെയ്തുവരികയായിരുന്നു
Post Your Comments