തിരുവനന്തപുരം: ലക്ഷദ്വീപിലെ ജനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് പുരോഗമന കലാസാഹിത്യ സംഘം. പ്രഫുല്‍ കെ പട്ടേല്‍ എന്ന സംഘപരിവാറുകാരനായ അഡ്മിനിസ്‌ട്രേറ്റര്‍ ലക്ഷദ്വീപിലെ മനുഷ്യരുടെ സമാധാന ജീവിതം തകർക്കാനുള്ള ശ്രമത്തിലാണെന്ന് പുകസയുടെ സംസ്ഥാന കമ്മിറ്റി വാർത്താക്കുറിപ്പിൽ അറിയിച്ചു.
കേന്ദ്രഭരണകൂടം ലക്ഷദ്വീപിലെ ജനങ്ങളെ വേട്ടയാടുകയണ്. പ്രഫുല്‍ കെ പട്ടേല്‍ എന്ന സംഘപരിവാറുകാരനായ അഡ്മിനിസ്‌ട്രേറ്റര്‍ ലക്ഷദ്വീപിലെ ജനതയുടെ സമാധാന ജീവിതാന്തരീക്ഷമാണ് തകർക്കുന്നത്. വർഗീയ അജണ്ടകളുടെ തീരുമാനങ്ങൾ അവിടുത്തെ ജനങ്ങളിലേക്ക് അടിച്ചമർത്തുന്നു. അതുവഴി ലക്ഷദ്വീപ് ജനതയുടെ ഐക്യവും സാഹോദര്യവും ഇല്ലാതാക്കാനാണ് സംഘപരിവാർ അനുകൂലികൾ ശ്രമിക്കുന്നതെന്നും പുകസ ആരോപിച്ചു.
Also Read:‘അലോപ്പതി മണ്ടന്‍ ശാസ്ത്രമാണ്’; മെഡിക്കല്‍ അസോസിയേഷനോട് 25 ചോദ്യങ്ങളുമായി രാംദേവ്
വര്‍ഗീയ ലക്ഷ്യത്തോടെ ലക്ഷദ്വീപ് ജനതയെ ശ്വാസം മുട്ടിച്ച് കൊല്ലാനുള്ള തീരുമാനങ്ങളാണ് അവിടെ വന്നു കൊണ്ടിരിക്കുന്നത്. കാലാകാലങ്ങളായി ലക്ഷദ്വീപിലെ ജനങ്ങൽ ശീലിച്ച് പോന്നിരുന്ന ജീവിതശൈലികളും രീതികളും മാറ്റാൻ ശ്രമിക്കുന്നു. ജനാധിപത്യ ഇടങ്ങളെ ഇല്ലാതാക്കുന്നു. വാര്‍ത്താ പോര്‍ട്ടലുകള്‍ നിരോധിക്കുന്നു. മത്സ്യത്തൊഴിലാളികള്‍ അടക്കമുള്ള സാധാരണ മനുഷ്യരുടെ വരുമാന മാര്‍ഗങ്ങള്‍ അടച്ചു പൂട്ടുന്നു. സമാധാന ജീവിതത്തിന് ലോകത്തില്‍ പേരുകേട്ട ലക്ഷദ്വീപിലെ മനുഷ്യരെയാണ് വർഗീയ ദുഷ്ടലാക്കോടെ കേന്ദ്ര സർക്കാരിന്റെ അനുമതിയോട് കൂടി അഡ്മിനിസ്ട്രേറ്റർ വേട്ടയാടുന്നത്. ഇതിനെതിരെ എഴുത്തുകാരും കലാകാരന്മാരും സാംസ്കാരിക പ്രവർത്തകരും പ്രതിഷേധം അറിയിച്ച് രംഗത്ത് വരണമെന്ന് പുകസ വ്യക്തമാക്കുന്നു.
Post Your Comments