Latest NewsKeralaNews

കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് രജിസ്റ്റർ ചെയ്ത കേസുകളുടെ വിശദ വിവരങ്ങൾ അറിയാം

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഇന്ന് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 3939 കേസുകൾ. നിയന്ത്രണങ്ങൾ ലംഘിച്ച 1558 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 2332 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. 10533 പേർ സംസ്ഥാനത്ത് മാസ്‌ക് ധരിച്ചില്ലെന്നും കേരളാ പോലീസ് അറിയിച്ചു. ക്വാറന്റെയ്ൻ ലംഘിച്ചതിന് 68 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Read Also: പൊട്ടി വീണ വൈദ്യുത കമ്പിയിൽ നിന്നും ഷോക്കേറ്റു; വൃദ്ധയ്ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം സിറ്റിയിൽ 316 കേസുകൾ രജിസ്റ്റർ ചെയ്തു. 25 പേരാണ് അറസ്റ്റിലായത്. 35 വാഹനങ്ങൾ പിടിച്ചെടുത്തു. തിരുവനന്തപുരം റൂറലിൽ 167 കേസുകൾ രജിസ്റ്റർ ചെയ്യുകയും 70 പേർ അറസ്റ്റിലാകുകയും 207 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. കൊല്ലം റൂറലിൽ 1,315 കേസുകളും കൊല്ലം സിറ്റിയിൽ 457 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)

തിരുവനന്തപുരം സിറ്റി – 316, 25, 35
തിരുവനന്തപുരം റൂറൽ – 167, 70, 207
കൊല്ലം സിറ്റി – 457, 54, 37
കൊല്ലം റൂറൽ – 1315, 99, 248
പത്തനംതിട്ട – 97, 96, 6
ആലപ്പുഴ- 29, 13, 189
കോട്ടയം – 198, 187, 146
ഇടുക്കി – 134, 36, 16

Read Also: ട്രിപ്പിള്‍ ലോക്‌ഡൗൺ ‍ നിയന്ത്രണത്തിന്റെ പേരില്‍ പൊലീസ് മലപ്പുറത്ത് കാണിക്കുന്നത് അതിക്രമമെന്ന് മുസ്ലീം ലീഗ്

എറണാകുളം സിറ്റി – 155, 83, 37
എറണാകുളം റൂറൽ – 288, 83, 664
തൃശൂർ സിറ്റി – 230, 238, 193
തൃശൂർ റൂറൽ -63, 69, 245
പാലക്കാട് – 163, 184, 77
മലപ്പുറം – 58, 109, 22
കോഴിക്കോട് സിറ്റി – 32, 32, 30
കോഴിക്കോട് റൂറൽ – 63, 74, 10
വയനാട് – 71, 0, 29
കണ്ണൂർ സിറ്റി – 73, 73, 37
കണ്ണൂർ റൂറൽ – 11, 6, 6
കാസർകോട് – 19, 27, 98

Read Also: യാസ് ചുഴലിക്കാറ്റ്; ഇന്ത്യയുടെ കിഴക്കൻ തീരത്ത് അതീവ ജാഗ്രത; എട്ട് ജില്ലകൾക്ക് ഭീഷണിയെന്ന് മുന്നറിയിപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button