KeralaLatest NewsNews

മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളെ നിയമിച്ച് സർക്കാർ ഉത്തരവിറങ്ങി; പേഴ്‌സണൽ സ്റ്റാഫ് സംഘത്തിൽ സിഎം രവീന്ദ്രനും

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളെ നിയമിച്ച് ഉത്തരവിറക്കി സർക്കാർ. കള്ളപ്പണം വെളുപ്പിൽ കേസിൽ ആരോപണ വിധേയനായ സിഎം രവീന്ദ്രനെ അടക്കം പേഴ്‌സണൽ സ്റ്റാഫിൽ നിലനിർത്തിയാണ് സർക്കാർ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. ശാസ്ത്ര സാങ്കേതിക വിഭാഗം ഉപദേശകനായിരുന്ന എംസി ദത്തനെ സയൻസ് വിഭാഗം മെന്റർ എന്ന നിലയിൽ പേഴ്‌സണൽ സ്റ്റാഫ് സംഘത്തിൽ നിലനിർത്തിയിട്ടുണ്ട്.

Read Also: ലക്ഷദ്വീപ് നിവാസികളുടെ ജീവിതത്തിന് വെല്ലുവിളി ഉയർത്തുന്ന നീക്കങ്ങൾ അംഗീകരിക്കാനാകില്ല;കേന്ദ്രത്തിനെതിരെ മുഹമ്മദ് റിയാസ്

ഒന്നാം പിണറായി സർക്കാരിൽ മുഖ്യമന്ത്രിയുടെ മാദ്ധ്യമ വിഭാഗം ഉപദേഷ്ടാവായിരുന്ന എൻ. പ്രഭാവർമയാണ് മുഖ്യമന്ത്രിയുടെ മീഡിയ വിഭാഗം സെക്രട്ടറി. ഇത്തവണയും പ്രസ് സെക്രട്ടറി പി എം മനോജാണ്. അഡ്വ എ രാജശേഖരൻ നായർ സ്‌പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയാണ്. വിഎം സുനീഷാണ് പേഴ്‌സണൽ അസിസ്റ്റന്റ്.  ജി കെ ബാലാജി അഡീഷണൽ പിഎയാണ്.

സി എം രവീന്ദ്രൻ, പി ഗോപൻ, ദിനേശ് ഭാസ്‌കർ എന്നിവരാണ് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിമാർ. എ സതീഷ് കുമാർ, സാമുവൽ ഫിലിപ്പ് മാത്യു എന്നിവർ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിമാരാണ്. സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും മുൻ രാജ്യസഭാംഗവുമായ കെ കെ രാഗേഷിനെ നേരത്തെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചിരുന്നു. പുത്തലത്ത് ദിനേശനെയാണ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി നിയമിച്ചിരിക്കുന്നത്.

Read Also: വടക്കാഞ്ചേരി സ്‌കൂൾ പരിസരത്ത് നിന്നും കഞ്ചാവ് ചെടി കണ്ടെത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button