KeralaLatest NewsNews

‘ലക്ഷദ്വീപിന്റെ വികസനമാണ് ബിജെപി ലക്ഷ്യം’; പ്രഫുല്‍ പട്ടേല്‍ ജനകീയ നേതാവാണെന്ന് എ പി അബ്ദുള്ളക്കുട്ടി

സ്‌കൂളില്‍ മാത്രമാണ് മാംസാഹാരത്തിന് നിരോധനമുള്ളത്. കോണ്‍ഗ്രസ് അവിടെ പ്രാകൃതമായ വികസനമായിരുന്നു ചെയ്യുന്നതെന്നും അബ്ദുള്ളക്കുട്ടി കൂട്ടിച്ചേര്‍ത്തു.

കണ്ണൂര്‍: വിവാദങ്ങൾക്ക് വഴിയൊരുക്കിയ ലക്ഷദ്വീപ് വിഷയത്തിൽ പ്രതികരിച്ച് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുള്ളക്കുട്ടി. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ജനകീയ നേതാവാണെന്നും അദ്ദേഹത്തെ മാറ്റേണ്ട ആവശ്യമില്ലെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. ബിജെപിയുടെ ലക്ഷ്യം ലക്ഷദ്വീപിന്റെ വികസനമാണെന്നും ഇതനുസരിച്ചുള്ള നടപടിയാണ് പ്രഫുല്‍ പട്ടേല്‍ ആവശ്യപ്പെട്ടതെന്നും അബ്ദുള്ളക്കുട്ടി വ്യക്തമാക്കി. അഡ്മിനിസ്‌ട്രേറ്ററെ മാറ്റണമെന്ന് പാര്‍ട്ടിയുടെ ദ്വീപ് ഘടകം ആവശ്യപ്പെട്ടതായി തനിക്ക് അറിയില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കവെ പറഞ്ഞു.

Read Also: നമ്മുടെ നാട്ടിലെ ഓരോ പൗരനും ലക്ഷദ്വീപിന് വേണ്ടി ശബ്ദമുയർത്തണം, ഇത് ഒരു നാടിൻ്റെ പോരാട്ടമാണ് ; കെ.കെ.ശൈലജ

അതേസമയം ദ്വീപ് നിവാസികള്‍ക്ക് പിന്തുണ നല്‍കിയ നടന്‍ പൃഥിരാജിനേയും അദ്ദേഹം വിമര്‍ശിച്ചു. അവിടെ പോയി ഒരു സിനിമയെടുത്തൂവെന്നല്ലാതെ മറ്റെന്താണ് പൃഥിരാജ് ചെയ്തത്. കേരളത്തേക്കാള്‍ നല്ല രീതിയില്‍ പോവുന്ന ഒരു സ്ഥലമാനു ലക്ഷദ്വീപ്. ആരും അവിടെയുള്ള ജനങ്ങളുടെ ഭക്ഷണ രീതിയിലോ മറ്റോ ഇടപെട്ടിട്ടില്ല. സ്‌കൂളില്‍ മാത്രമാണ് മാംസാഹാരത്തിന് നിരോധനമുള്ളത്. കോണ്‍ഗ്രസ് അവിടെ പ്രാകൃതമായ വികസനമായിരുന്നു ചെയ്യുന്നതെന്നും അബ്ദുള്ളക്കുട്ടി കൂട്ടിച്ചേര്‍ത്തു. അതില്‍ നിന്നും ജനങ്ങളെ രക്ഷപ്പെടുത്തുകയാണ് ചെയ്യുന്നത്. എന്നാൽ ലക്ഷദ്വീപ് നിവാസികളുടെ ഇഷ്ട നേതാവാണ് വാജ്‌പെയ്. ദ്വീപിനായി അദ്ദേഹം വലിയ കപ്പലുകള്‍ നല്‍കി. നല്ല ജെട്ടിയില്ലാത്തതിനാല്‍ കപ്പലുകള്‍ നടക്കുടലില്‍ നിര്‍ത്തി ചെറുബോട്ടുകളില്‍ ജനം ദ്വീപിലേക്ക് പോകുകയായിരുന്നു നേരത്തെയുണ്ടായിരുന്നു. എന്നാല്‍ ബി ജെ പി സര്‍ക്കാര്‍ എട്ട് കപ്പലുകളും അനുവദിച്ചെന്നും അബ്ദുല്ലക്കുട്ടി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button