കണ്ണൂര്‍ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ഡി വൈ എഫ് ഐ പ്രവര്‍ത്തകനെതിരെ കേസെടുത്ത് പോലീസ്. കണ്ണൂര്‍ വിളക്കോട് ചുള്ളിയോട് കുന്നുംപുറത്ത് ഹൗസില്‍ വികെ നിധീഷിനെതിരെയാണ് മുഴക്കുന്ന് പോലിസ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം വിളക്കോട് ഗവ. യുപി സ്‌കൂളിനടുത്തേക്ക് പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ ഇയാള്‍ കൂട്ടികൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പോക്‌സോ പ്രകാരവും പട്ടിക ജാതി/ പട്ടിക വര്‍ഗ പീഡന നിരോധന പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.
Read Also : രാജ്യത്ത് കോണ്‍ഗ്രസ്സ് ശക്തിപ്പെടണം എന്ന് രാജ്യത്തോട് സ്‌നേഹമുള്ള ആരും ആഗ്രഹിക്കും; മാല പാർവതി
ഇടതുമുന്നണിയുടെ സജീവ പ്രവര്‍ത്തകനായ ഇയാള്‍ പാർട്ടിയുടെ എല്ലാ പരിപാടികളിലും സജീവ സാന്നിദ്ധ്യമാണ്. കത്വ വിഷയത്തില്‍ ഇടത് സംഘടനകള്‍ സംഘടിപ്പിച്ച പരിപാടികളില്‍ പങ്കെടുത്തിരുന്ന ഇയാള്‍ ‘ജസ്റ്റിസ് ഫോര്‍ ആസിഫ’ ക്യാമ്പയിനിലും പങ്കെടുത്തിരുന്നു.
Post Your Comments