തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം പ്രശസ്ത നടി മാലാ പാർവതി വീണ്ടും വാർത്തകളിൽ നിറയുന്നു. താൻ കോൺഗ്രസിന് എതിരാണോ എന്ന് പലരും ചോദിക്കുന്നതായി നടി പറയുന്നു. രാജ്യത്ത് കോണ്‍ഗ്രസ്സ് ശക്തിപ്പെടണം എന്ന് രാജ്യത്തോട് സ്നേഹമുള്ള ആരും ആഗ്രഹിക്കും. കോണ്‍ഗ്രസ്സിന്റെ മതേതര സ്വഭാവം നിലനിര്‍ത്തുന്ന, ആദര്‍ശങ്ങളെ വിട്ടു കളയാത്ത കോണ്‍ഗ്രസ്സിനോട് ആദരവ് മാത്രമെന്നും താരം പറയുന്നു.
മാല പാർവതിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:
എനിക്ക് വരുന്ന മെസ്സേജുകളിൽ പലരും ചോദിക്കുന്ന ഒരു കാര്യം.. ഞാൻ ഒരു കോൺഗ്രസ്റ്റ് വിരോധി ആണോ എന്നാണ്. ഉത്തരം ഒരിക്കലുമല്ല എന്നാണ്.
ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിൽ ഒരു കാര്യം മാറ്റാൻ അവസരം കിട്ടിയാൽ, പ്രണബ് മുഖർജിയെ പ്രസിഡൻറ് ആക്കാതെ, പ്രധാനമന്ത്രി ആക്കുക എന്നതാണ്. പ്രസിഡൻ്റ് ആക്കിയതിലൂടെ അദ്ദേഹം കോൺഗ്രസ്റ്റ് രാഷ്ടീയ നേത്യത്വത്തിൻ്റെ ഭാഗമല്ലാതായി.
ശക്തനായ നേതാവ്. എന്നല്ല പല പ്രതിസന്ധികളിൽ പാർട്ടിയുടെ പ്രശ്നങ്ങൾ പരിഹരിക്കാറുണ്ടായിരുന്നത് അദ്ദേഹമായിരുന്നു.പക്ഷേ പിന്നീട് അദ്ദേഹം ബി.ജെ.പിയുമായി സൗഹൃദത്തിലായി. Y.S. രാജശേഖര റെഡ്ഢി.. അന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി 2009 ലും, മാധവ് രാവു സിന്ധ്യ 2001- ലും ഹെലികോപ്റ്റർ ക്രാഷിൽ മരിച്ചു.രാജേഷ് പൈലറ്റ് ആകട്ടെ 2000-ൽ കാർ ആക്സിഡൻറിൽ മരണമടുത്തു.
ശക്തരായ നേതാക്കളായിരുന്നു.ഇവരൊക്കെ ഉണ്ടായിരുന്നെങ്കിൽ, കോൺഗ്രസ്സ് ഈ നിലയിൽ ആകില്ലായിരുന്നു. ഇതിൽ ആരോപണമൊന്നുമില്ല. നിരീക്ഷണം മാത്രം.നല്ല നേതാക്കളെ കുറിച്ച് ഓർക്കാർ ഈ അവസരം വിനിയോഗിക്കുന്നു എന്നേ ഒള്ളു.
രാജ്യത്ത് കോൺഗ്രസ്സ് ശക്തിപ്പെടണം എന്ന് രാജ്യത്തോട് സ്നേഹമുള്ള ആരും ആഗ്രഹിക്കും.കോൺഗ്രസ്സിൻ്റെ മതേതര സ്വഭാവം നിലനിർത്തുന്ന, ആദർശങ്ങളെ വിട്ടു കളയാത്ത കോൺഗ്രസ്സിനോട് ആദരവ് മാത്രം.
Post Your Comments