Latest NewsNewsIndia

ആരോഗ്യപ്രവര്‍ത്തകരെ കണ്ട് നൂറുകണക്കിന് ആളുകള്‍ പുഴയില്‍ ചാടി; കാരണം കേട്ടാല്‍ ഞെട്ടും

1,500നടുത്ത് ജനസംഖ്യയുള്ള ഗ്രാമത്തില്‍ ഇതുവരെ 14 പേര്‍ മാത്രമാണ് കോവിഡ് വാക്‌സിന്‍ എടുത്തിട്ടുള്ളത്

ലക്‌നൗ: ലോക്ക് ഡൗണ്‍ കാലത്തും മറ്റും പോലീസിനെ കണ്ട് ഭയന്ന് ഓടുന്നവരെ എല്ലാവരും കണ്ടിട്ടുണ്ട്. എന്നാല്‍, ആരോഗ്യപ്രവര്‍ത്തകരെ കണ്ടാല്‍ പുഴയില്‍ ചാടുന്നവരെക്കറുച്ച് കേട്ടിട്ടുണ്ടോ? എന്നാല്‍ ഉത്തര്‍പ്രദേശിലാണ് അത്തരത്തിലൊരു സംഭവം ഉണ്ടായിരിക്കുന്നത്. കാരണം കേട്ടാല്‍ ഞെട്ടലും ഉറപ്പാണ്.

Also Read: കൊറോണ ആയുര്‍വേദ മരുന്ന് ‘ആയുഷ് 64’ , കേരളം ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ വിതരണ ചുമതല സേവാഭാരതിക്ക്

വാക്‌സിനേഷന്‍ പേടിച്ചാണ് ബാരാബംഗി ജില്ലയിലുള്ള സിസോദ ഗ്രാമത്തില്‍ നൂറുകണക്കിന് ആളുകള്‍ പുഴയില്‍ ചാടിയത്. ഗ്രാമത്തില്‍ കോവിഡ് വാക്‌സിനേഷന്റെ ഭാഗമായുള്ള നിര്‍ദേശങ്ങള്‍ നല്‍കാനെത്തിയതായിരുന്നു ആരോഗ്യ പ്രവര്‍ത്തകര്‍. ഈ വിവരം അറിഞ്ഞവര്‍ കൂട്ടത്തോടെ പുഴയില്‍ ചാടുകയായിരുന്നു. ഇത്തരത്തില്‍ ‘രക്ഷപ്പെട്ടവരുടെ’ എണ്ണം ഏകദേശം 200നോട് അടുത്താണെന്നും റിപ്പോര്‍ട്ടുണ്ട്.

1,500നടുത്ത് ജനസംഖ്യയുള്ള ഗ്രാമത്തില്‍ ഇതുവരെ 14 പേര്‍ മാത്രമാണ് കോവിഡ് വാക്‌സിന്‍ എടുത്തിട്ടുള്ളത്. ഗ്രാമത്തില്‍ ഉടന്‍ തന്നെ ബോധവത്ക്കരണ പരിപാടികള്‍ ആരംഭിക്കുമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ അറിയിച്ചു. രാജ്യം മുഴുവന്‍ വാക്‌സിനേഷന് വേണ്ടി നെട്ടോട്ടം ഓടുന്നതിനിടയിലാണ് ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button