Latest NewsIndiaNews

മുംബൈ ബാര്‍ജ് ദുരന്തം, മരിച്ച മലയാളികളുടെ എണ്ണം ഏഴായി : മരണസംഖ്യ ഇനിയും ഉയരും

മുംബൈ: ടൗട്ടെ ചുഴലിക്കാറ്റിന്റെ ആഘാതത്തില്‍ ബാര്‍ജ് മുങ്ങിയുണ്ടായ അപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം ഏഴായി. രണ്ട് മലയാളികളുടെ മരണമാണ് ഏറ്റവുമൊടുവില്‍ സ്ഥിരീകരിച്ചത്. കണ്ണൂര്‍, എരുവശ്ശേരി സ്വദേശി സനീഷ് ജോസഫ്, പാലക്കാട് തോലന്നൂര്‍ സ്വദേശി സുരേഷ് കൃഷ്ണന്‍ എന്നിവര്‍ മരിച്ചത്.

Read Also : സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; ജില്ലകളിൽ യെല്ലോ അലര്‍ട്ട്

പാലക്കാട് സ്വദേശി സുരേഷ് കൃഷ്ണന്‍, കൊല്ലം സ്വദേശി ആന്റണി എഡ് വിന്‍, തൃശൂര്‍ സ്വദേശി അര്‍ജുന്‍ മുനപ്പി, വയനാട് സ്വദേശികളായ സുമേഷ്, ജോമിഷ്, കോട്ടയം ചിറക്കടവ് സ്വദേശി സഫിന്‍ ഇസ്മായില്‍ എന്നിവരാണ് ദുരന്തത്തില്‍ മരിച്ച മറ്റ് മലയാളികള്‍. പി 305 ബാര്‍ജിലെ മാത്യൂസ് അസോസിയേറ്റ് കോണ്‍ട്രാക്ട് കമ്പനിയിലെ പ്രൊജക്ട് മാനേജരായിരുന്നു സുരേഷ്. 22 വര്‍ഷമായി കമ്പനിയുടെ ജീവനക്കാരനായ സുരേഷ് മറ്റുള്ളവരെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിലാണ് മരിച്ചത്.

അപകടത്തില്‍ ഇതുവരെ 70 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ക്കായി മുംബൈ പൊലീസ് ഡിഎന്‍എ പരിശോധന ആരംഭിച്ചു. അപകടത്തില്‍ പെട്ട പി 305 ബാര്‍ജ്, വരപ്രദ ടഗ് ബോട്ട് എന്നിവയില്‍ നിന്നായി ഇനിയും 14 പേരെ കണ്ടെത്താനുണ്ട്. ഇവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.

shortlink

Post Your Comments


Back to top button