COVID 19Latest NewsNewsIndia

സൗമ്യയുടെ കുടുംബത്തിനൊപ്പം നിന്നതാണ്, അവരുടെ ആളുകളെന്ന് പറഞ്ഞ് നാട്ടിലെ ബിജെപി നേതാക്കൾ ഇറങ്ങിയിട്ടുണ്ട്: പിണറായി വിജയൻ

തിരുവനന്തപുരം: ഇസ്രയേലിൽ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളിയായ സൗമ്യ സന്തോഷിന്റെ പേരും പറഞ്ഞ് കുറച്ചാളുകൾ തരംതാണ പ്രചാരണ മാർഗം സ്വീകരിച്ചിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സൗമ്യയുടെ കുടുംബത്തിന്റെ വേദനയിൽ നാട് മുഴുവൻ ഒന്നിച്ച് നിന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Also Read:നാടന്‍ മത്സ്യങ്ങളെ ഇനി പിടിച്ചാൽ വൻ തുക പിഴയും ത​ടവും; പ​ട്രോ​ളി​ങ് ശ​ക്ത​മാ​ക്കി ഫി​ഷ​റീ​സ് വ​കു​പ്പ്

‘നമ്മുടെ നാട്ടില്‍ എന്തും വിളിച്ചുപറയാന്‍ തയ്യാറായി നടക്കുന്ന ചില അസംബന്ധ പ്രചാരകരുണ്ട്. മറ്റൊന്നും അവര്‍ക്ക് പറയാനില്ല. തരംതാണ പ്രചാരണ മാര്‍ഗം സ്വീകരിക്കരുത്. ഞങ്ങളാണ് ആ കുടുംബത്തിന്റെ ആളുകള്‍ എന്ന് പറഞ്ഞു നടക്കാന്‍ നമ്മുടെ നാട്ടിലെ ബിജെപി നേതാക്കന്മാര്‍ തയ്യാറായിട്ടുണ്ട്. അവരുടെ വാക്കുകളാണ് ഈ പറയുന്ന സ്വരത്തിലൂടെ കേള്‍ക്കാന്‍ കഴിയുന്നത്. ആ കുടുംബത്തിന്റെ വേദനയില്‍ നമ്മളെല്ലാം പങ്കുവഹിച്ചതാണെന്നും നാടാകെ ആ കുടുംബത്തോടൊപ്പവുമാണെന്നും’ മുഖ്യമന്ത്രി പറഞ്ഞു

സൗമ്യയുടെ കുടുംബത്തെ ആശ്വസിപ്പിച്ച് അവരോടൊപ്പം നിലയുറപ്പിച്ച് പി സി ജോർജ്, കേന്ദ്രമന്ത്രി വി മുരളീധരൻ എന്നിവര മാത്രമായിരുന്നു. സർക്കാരിനെ പ്രതിനിധീകരിച്ച് ആരും തന്നെ സൗമ്യയുടെ കുടുംബത്തെ ഫോണിൽ ബന്ധപ്പെടുകയോ നേരിൽ കാണുകയോ ചെയ്തിരുന്നില്ല. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് സോഷ്യൽ മീഡിയകളിൽ ഉയർന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button