തിരുവനന്തപുരം: ക്ഷീര കര്‍ഷകര്‍ നേരിട്ട പ്രതിസന്ധിയ്ക്ക് പരിഹാരമാകുന്നു. നാളെ മുതല്‍ മുഴുവന്‍ പാലും സംഭരിക്കുമെന്ന് മില്‍മ അറിയിച്ചു. മലബാറില്‍ നിന്ന് എറണാകുളം, തിരുവനന്തപുരം മേഖല യൂണിയനുകള്‍ പാല്‍ ശേഖരിക്കാമെന്ന് അറിയിച്ചിട്ടുണ്ടെന്ന് മില്‍മ വ്യക്തമാക്കി. മുഖ്യമന്ത്രി, മൃഗ സംരക്ഷണ വകുപ്പ് മന്ത്രി എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.
ലോക്ക് ഡൗണ്‍ ആയതിനാല്‍ ക്ഷീര കര്‍ഷകര്‍ ഉത്പ്പാദിപ്പിക്കുന്ന പാലിന്റെ 60 ശതമാനം മാത്രമാണ് വിറ്റഴിക്കാന്‍ കഴിയുന്നത്. ഈ സാഹചര്യത്തില്‍ മലബാര്‍ മേഖലയില്‍ നിന്നുള്ള പാല്‍ സംഭരണത്തിന് മില്‍മ അടുത്തിടെ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ക്ഷീര കര്‍ഷകരെ സഹായിക്കാനായി മില്‍ക്ക് ചലഞ്ചിനും മില്‍മ തുടക്കമിട്ടിരുന്നു.
കേരളത്തിലെ 3,500ല്‍ പരം വരുന്ന ക്ഷീര സഹകരണ സംഘങ്ങളിലെ എട്ടു ലക്ഷത്തോളം ക്ഷീര കര്‍ഷകരില്‍ നിന്നും മൂന്ന് മേഖല യൂണിയനുകള്‍ വഴി മില്‍മ പ്രതിദിനം 16 ലക്ഷം ലിറ്ററില്‍ അധികം പാല്‍ സംഭരിക്കുന്നുണ്ട്. ലോക്ക് ഡൗണ്‍ കാരണം പ്രതിദിനം സംഭരിക്കുന്ന നാല് ലക്ഷം ലിറ്ററിലധികം പാല്‍ അധികമാണെന്ന് മില്‍മ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മലബാറില്‍ ക്ഷീര സംഘങ്ങള്‍ വഴിയുള്ള പാല്‍ സംഭരണത്തിന് മില്‍മ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്.
Post Your Comments