കോഴിക്കോട്: സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ജനങ്ങള്‍ ആശങ്കയിലാണ് . ജനങ്ങളുടെ ആശങ്ക പരിഹരിക്കാനായി എല്ലാ വാര്‍ത്താ ചാനലുകളിലും ഡോക്ടര്‍ ലൈവ് പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. മീഡിയവണ്‍ ചാനലില്‍ ഇന്ന് സംപ്രേഷണം ചെയ്ത ഡോക്ടര്‍ ലൈവ് പരിപാടിയാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്. ഡോക്ടര്‍ ലൈവില്‍ പങ്കെടുത്തത് പ്രശസ്ത കണ്ണ് രോഗ വിദഗ്ദ്ധന്‍ ഡോ മുഹമ്മദ് സാദിഖ് ആണ്. അദ്ദേഹത്തിന്റെ വസ്ത്രധാരണ രീതിയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. തൊപ്പിയും താടിയുമാണ് അദ്ദേഹത്തിന് വിനയായത്.
Read Also : മെയ് 30നുള്ളില്‍ കോവിഡിനെ നിയന്ത്രണവിധേയമാക്കും; ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കി യോഗി ആദിത്യനാഥ്
ബ്ലാക്ക് ഫംഗസ് രോഗത്തെ കുറിച്ച് വിശദമായി തന്നെ പ്രേക്ഷകരുടെ സംശയങ്ങള്‍ക്ക് ഡോക്ടര്‍ മറുപടി പറഞ്ഞെങ്കിലും സമൂഹമാധ്യമങ്ങളിലെ ചിലര്‍ അദ്ദേഹത്തിന്റെ തൊപ്പിയെയും താടിയെയും വസ്ത്രധാരണ രീതിയെയും ചോദ്യം ചെയ്ത് രംഗത്തെത്തി.നേത്രപരിചരണ രംഗത്ത് കേരളത്തില്‍ തന്നെ പ്രശസ്തമായ അല്‍സലാമ ഗ്രൂപ്പിന്റെ മെഡിക്കല്‍ ഡയറക്ടറാണ് അദ്ദേഹം.
അതിനുമപ്പുറം കര്‍ണാടകയിലെ ഒരു യാഥാസ്തിക ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച് ഇസ്ലാം സ്വീകരിക്കുകയും അതിന് ശേഷം കേരളം അറിയപ്പെടുന്ന നേത്രരോഗ വിദഗ്ധനാവുകയും ചെയ്ത വ്യക്തി കൂടിയാണ് ഡോ. മുഹമ്മദ് സ്വാദിഖ്.
ഇന്ന് സംപ്രേഷണം ചെയ്ത പരിപാടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത് മുതലാണ് അദ്ദേഹത്തെ വര്‍ഗ്ഗീയമായി ചിത്രീകരിച്ച് കൊണ്ട് കമന്റുകള്‍ വന്ന് തുടങ്ങിയത്. ഇസ്ലാം മത വിശ്വാസികള്‍ അല്ലാത്തവര്‍ക്ക് അരോചകമുണ്ടാക്കുന്ന വേഷവിധാനമാണിതെന്നും അത് ഒഴിവാക്കേണ്ടതായിരുന്നു എന്നെല്ലാമായിരുന്നു ആ കമന്റുകള്‍.
എന്നാല്‍ അദ്ദേഹം കുറെ കാലങ്ങളായി തുടര്‍ന്ന് വരുന്ന വസ്ത്രധാരണ രീതിയായിരുന്നു അത്. മാത്രവുമല്ല ഈ വസ്ത്രധാരണ രീതിയില്‍ തന്നെയാണ് അദ്ദേഹം കേരളത്തിലെ അറിയപ്പെടുന്ന നേത്രരോഗ വിധഗ്ധനായി പേരെടുത്തതും. അദ്ദേഹത്തിന്റെ പക്കല്‍ ചികിത്സ തേടി വരുന്നവരാരും അദ്ദേഹത്തിന്റെ വസ്ത്രധാരണ രീതിയോ അദ്ദേഹത്തിന്റെ താടിയോ പ്ര്ശ്‌നമാക്കാറുമില്ല. ഈ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് അദ്ദേഹം ബ്രാഹ്മണ കുടുംബത്തില്‍ നിന്നും ഇസ്ലാമിലേക്ക് വന്നായാളാണെന്നുള്ള കമന്റുകളും പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. ഇതോടെ അദ്ദേഹത്തിനെതിരെ വ്യാപകമായ സൈബര്‍ ആക്രമണം ആരംഭിക്കുകയായിരുന്നു.
Post Your Comments