Latest NewsIndiaNews

45 ലക്ഷം പേരുടെ ക്രഡിറ്റ്​ കാര്‍ഡ് വിവരങ്ങളടക്കം സ്വകാര്യ വിവരങ്ങളും ചോര്‍ന്നു; ഞെട്ടൽ മാറാതെ എയര്‍ ഇന്ത്യ

എയര്‍ ഇന്ത്യക്ക്​ വേണ്ടി യാത്രക്കാരുടെ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന ജനീവ ആസ്​ഥാനമായി പ്രവര്‍ത്തിക്കുന്ന പാസഞ്ചര്‍ സിസ്​റ്റം ഒാപ്പറേറ്റായ സിറ്റ എന്ന കമ്ബനിക്ക്​ നേരെയായിരുന്നു സൈബര്‍ ആക്രമണം.

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയ്‌ക്കുനേരെ സൈബര്‍ ആക്രമണം. ഫെബ്രുവരിയില്‍ എയര്‍ ഇന്ത്യയുടെ ഡേറ്റ പ്രോസസറിന്​ നേരെയുണ്ടായ സൈബര്‍ ആക്രമണത്തില്‍ ചോര്‍ന്നത്​ 45 ലക്ഷം പേരുടെ ക്രഡിറ്റ്​ കാര്‍ഡിന്റെ ഉള്‍പ്പെടെ വിവരങ്ങള്‍. ക്രെഡിറ്റ്​ കാര്‍ഡിന്​ പുറമെ പാസ്​പോര്‍ട്ട്​, ഫോണ്‍ നമ്പറുകള്‍, സ്വകാര്യ വിവരങ്ങളും ചോര്‍ന്നതായി എയര്‍ ഇന്ത്യ കഴിഞ്ഞ ദിവസം അറിയിച്ചു. എയര്‍ ഇന്ത്യക്ക്​ വേണ്ടി യാത്രക്കാരുടെ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന ജനീവ ആസ്​ഥാനമായി പ്രവര്‍ത്തിക്കുന്ന പാസഞ്ചര്‍ സിസ്​റ്റം ഒാപ്പറേറ്റായ സിറ്റ എന്ന കമ്ബനിക്ക്​ നേരെയായിരുന്നു സൈബര്‍ ആക്രമണം.

2011 ആഗസ്​റ്റ്​ 26നും 2021 ഫെബ്രുവരി മൂന്നിനും ഇടയില്‍ എയര്‍ ഇന്ത്യ സേവനം ഉപയോഗിച്ച യാത്രക്കാരുടെ വിവരങ്ങളാണ്​ ചോര്‍ന്നത്​. ഇതില്‍ പേര്​, ജനന തീയതി, ഫോണ്‍ നമ്പറുകള്‍, ടിക്കറ്റ്​ നമ്പര്‍ തുടങ്ങിയ​വും ചോര്‍ന്നതായാണ്​ വിവരം. സിറ്റയെ ലക്ഷ്യമിട്ട്​ നടത്തിയ അത്യാധുനിക സൈബര്‍ ആക്രമണത്തില്‍ മറ്റു വിമാനകമ്പനികളുടെയും യാത്രക്കാരുടെ വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ട്​. എയര്‍ ഇന്ത്യയെ കൂടാതെ സിംഗപ്പൂര്‍ എയര്‍ലൈന്‍സ്​, ലുഫ്​താന്‍സ, യുണൈറ്റഡ്​ തുടങ്ങിയവയുടെ സേവനങ്ങളാണ്​ സിറ്റ നല്‍കുന്നത്​​.

Read Also: മൂന്നു കോടി ഡോസ് വാക്‌സിന്‍ വാങ്ങാനൊരുങ്ങി സര്‍ക്കാര്‍; ആഗോള ടെണ്ടര്‍ വിളിച്ചു

പാസഞ്ചര്‍ സര്‍വിസ്​ സിസ്​റ്റത്തിന്റെ ഡേറ്റ പ്രോസസറായ സിറ്റ പി.എസ്​.എസിന്​​ നേരെയുണ്ടായ സൈബര്‍ ആക്രമണത്തില്‍ യാത്രക്കാരുടെ വ്യക്തിഗത വിവരങ്ങള്‍ അടക്കം ചോര്‍ന്നു. ലോകത്താകമാനമുള്ള 45 ലക്ഷം പേരെ ഇത്​ ബാധിക്കും’ -എയര്‍ ഇന്ത്യ ഉപഭോക്താക്കള്‍ക്കയച്ച ഇമെയില്‍ സന്ദേശത്തില്‍ പറയുന്നു. അതേസമയം സി.വി.വി/സി.വി.സി ഉള്‍പ്പെടെയുള്ള പാസ്​വേര്‍ഡ്​ വിവരങ്ങള്‍ ചോര്‍ത്തിയിട്ടില്ലെന്നും എയര്‍ ഇന്ത്യ പറയുന്നു. സൈബര്‍ ആക്രമണത്തില്‍ എയര്‍ ഇന്ത്യ അന്വേഷണം ആരംഭിച്ചു. സെര്‍വറുകള്‍ സുരക്ഷിതമാക്കുക, വിവരങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന്​ വിദഗ്​ധരുമായി ബന്ധപ്പെടുക, ​ക്രെഡിറ്റ്​ കാര്‍ഡ്​ ഉടമകളെ ബന്ധപ്പെട്ട്​ പാസ്​വേര്‍ഡ്​ റീസെറ്റ്​ ചെയ്യാന്‍ നിര്‍ദേശിക്കുക തുടങ്ങിയവ ആരംഭിച്ചതായും എയര്‍ ഇന്ത്യ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button