മുംബൈ: 19 കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയാക്കപ്പെട്ട 70കാരനായ സന്യാസി ആത്മഹത്യ ചെയ്ത നിലയില്‍. മുംബൈയിലെ ഘട്ട്കോപറിലെ ജൈന ക്ഷേത്രത്തിലാണ് 70 കാരനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. 70 കാരനായ മന്‍ഹര്‍ മുനി ദേശായിയാണ് ആത്മഹത്യ ചെയ്തത്.
സന്യാസിയുടെ മൃതദേഹത്തിന് സമീപത്തുനിന്ന് ആത്മഹത്യ കുറിപ്പും കണ്ടെടുത്തു. തന്‍റെ ഭൂമിയിലെ ജോലി അവസാനിച്ചു, വലിയ കാര്യങ്ങള്‍ക്കായി മടങ്ങിവരാന്‍ ഗുരു തന്നോട് ആവശ്യപ്പെട്ടുവെന്നും ആത്മഹത്യക്കുറിപ്പില്‍ സൂചിപ്പിക്കുന്നു. താൻ നിരപരാധിയാണെന്നും കത്തിൽ സൂചിപ്പിക്കുന്നുണ്ട് .
ക്ഷേത്രജീവനക്കാരില്‍ ഒരാളുടെ സീലിങ് ഫാനില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെടുത്തത് . ഘട്ട്കോപറിലെ രാജവാഡി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ നഷ്ടപ്പെട്ടിരുന്നതായി പാന്ത് നഗര്‍ പൊലീസ് വെളിപ്പെടുത്തി .
പീഡന കേസില്‍ പ്രതിയായ സന്യാസിക്ക് കോടതി ഈ മാസം ആദ്യം മജിസ്ട്രേറ്റ് കോടതി രണ്ടുവര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു. 2012 ല്‍ 19 കാരിയെ പീഡിപ്പിച്ചെന്ന കേസിലാണ് സന്യാസിക്ക് ശിക്ഷ വിധിച്ചത്. കോവിഡ് പശ്ചാത്തലത്തില്‍ ഉത്തരവ് ലഭിക്കാന്‍ വൈകിയതിനാല്‍ സന്യാസിയുടെ അറസ്റ്റും വൈകിയിരുന്നു. എന്നാൽ താൻ നിരപരാധിയാണെന്ന് പലരോടും സന്യാസി പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്.
Post Your Comments