KeralaLatest NewsNews

അമ്മ മരിച്ചുവെന്ന് സ്വപ്‌നം കണ്ടു; മെഡിക്കൽ കോളേജിൽ ആശുപത്രിയിൽ നിന്നും ചാടി രക്ഷപ്പെടാൻ ശ്രമിച്ച് കോവിഡ് രോഗി

തിരുവനന്തപുരം: ആശുപത്രിയുടെ മുകളിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ച് കോവിഡ് രോഗി. തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് സംഭവം. അറുപതുകാരനായ രോഗിയാണ് രക്ഷപ്പെടാൻ ശ്രമിച്ചത്. താഴേക്ക് ചാടുമെന്ന് ഇയാൾ ഭീഷണി മുഴക്കുകയും ചെയ്തു. ഫയർഫോഴ്‌സും ആശുപത്രി ജീവനക്കാരും ചേർന്ന് അനുനയിപ്പിച്ചാണ് പിന്നീട് ഇയാളെ താഴെയിറക്കിയത്.

Read Also: കോവിഡ് മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കണം; സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്രം

വീട്ടിൽ പോകാൻ വേണ്ടിയാണ് ഇയാൾ ചാടി രക്ഷപ്പെടാൻ ശ്രമിച്ചതെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. അമ്മ മരിച്ചു എന്ന് ഇയാൾ സ്വപ്നം കണ്ടുവെന്നും ഇതോടെ പരിഭ്രാന്തനായ ഇയാൾ ആശുപത്രിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി. മുകളിലെ നിലയിൽ നിന്നും ചാടി പാരപ്പെറ്റ് വരെയെത്തിയെങ്കിലും പിന്നീട് താഴേക്ക് ഇറങ്ങാൻ പറ്റാതെ കുടുങ്ങിയ ഇയാളെ ആശുപത്രി ജീവനക്കാർ കാണുകയും ഫയർഫോഴ്‌സിനെ വിവരം അറിയിക്കുകയുമായിരുന്നു.

Read Also: കോവിഡ് പ്രതിരോധം; മൂന്ന് കോടി ഡോസ് വാക്സിന് ആ​ഗോള ടെണ്ടർ വിളിച്ച് കേരളം

shortlink

Related Articles

Post Your Comments

Related Articles


Back to top button