Health & Fitness

നിങ്ങൾ ചെറിയ കാര്യത്തിന് പോലും ചിരിക്കുന്നവരാണോ?; അറിയാം 10 ഗുണങ്ങൾ 

ചിരി ആരോഗ്യത്തിന് നല്ലതാണെന്ന് എല്ലാവരും കേട്ടിട്ടുണ്ടാകാം. ചിരി ഒരു നല്ല വ്യായാമമാണ്. മുഖത്തെ പേശികളുടെ മുതൽ ശ്വാസകോശത്തിന്റെ പ്രവർത്തനങ്ങളെയും എന്തിനേറെ പറയുന്നു രക്തസമ്മർദ്ദം കുറയ്ക്കാൻ പോലും ചിരിയിലൂടെ സാധിക്കും. ചിരി ആയുസ് വർധിപ്പിക്കുമെന്ന് പറയുന്നതും വെറുതെയല്ല.

നോക്കാം ചിരിയുടെ 10 ഗുണങ്ങൾ 

  • ചിരി കലോറി കത്തിച്ചു കളയുന്നു. കേവലം 10 മുതൽ 15 മിനുട്ട് വരെ ചിരിച്ചാൽ 40 കലോറി വരെ കൊഴുപ്പ് കുറയുമെന്നാണ് കണ്ടെത്തൽ. ഈ സമയത്ത് ഹൃദയമിടിപ്പ് ഉയരുകയും ചെയ്യും.
  • ചിരി രക്തസമ്മർദ്ദവും മാനസിക സമ്മർദ്ദവും കുറയ്ക്കുന്നു.
  • ചിരിയിലൂടെ ശരീരത്തിലെ  പ്രതിരോധ ശേഷി വർദ്ധിപ്പിക്കും.           \
  • നിങ്ങളുടെ പേശികൾക്ക് നല്ല വ്യായാമമാണ് ചിരി നൽകുന്നന്നത്. നിങ്ങളുടെ മുഖത്തിന്റെ പേശികളും ശ്വാസകോശവും ശക്തിപ്പെടുത്തുന്നു.
  • ചിരി നിങ്ങളുടെ ബന്ധങ്ങൾ ശക്തമായി നിലനിർത്തുന്നു. ജനങ്ങളുടെ ഇടയിൽ ഒരു സവിശേഷ ബന്ധം സൃഷ്ടിക്കാൻ സഹായിക്കുന്നു.
  • ചിരി നിങ്ങളുടെ ഓർമ്മയ്ക്ക് നല്ലതാണ്. അത് നിങ്ങളുടെ ആശയങ്ങളും സർഗ്ഗാത്മകതയും വർദ്ധിപ്പിക്കുന്നു.
  • ചിരി നിങ്ങളെ കൂടുതൽ ഉറങ്ങാൻ സഹായിച്ചേക്കാം.
  • ചിരിക്കുമ്പോൾ ഒരു വ്യക്തിയിലെ ശ്വസനനിരക്ക് വർദ്ധിക്കും. അതിന്റെ ഫലമായി      ശ്വാസകോശത്തിലേക്ക് കൂടുതൽ രക്തം എത്തുന്നു.
  • ചിരി നിങ്ങളെ ആകർഷകമാക്കും.
  • ചിരിക്കുമ്പോൾ നിങ്ങൾ ആരോഗ്യം മെച്ചപ്പെടുത്തുന്നു. മാത്രമല്ല, നിങ്ങളുടെ ഒപ്പമുള്ളവരുടെയും ആരോഗ്യത്തെ വർദ്ധിപ്പിക്കാൻ നിങ്ങൾക്ക് സാധിക്കുന്നു.

അതുകൊണ്ട് സാധിക്കുമ്പോഴെല്ലാം ചിരിക്കുക. സ്വയം ആരോഗ്യവനാകുക, ഒപ്പം മറ്റുള്ളവരെയും ആരോഗ്യവാന്മാരാക്കുക.

shortlink

Post Your Comments


Back to top button