Latest NewsIndiaNews

പരിശീലനത്തിനിടെ വ്യോമസേന വിമാനം തകർന്നു വീണു; പൈലറ്റിന് ദാരുണാന്ത്യം

മോ​ഗ: പരിശീലന പറക്കലിന് ഇടയിൽ ഇന്ത്യൻ വ്യോമസേന വിമാനം തകർന്നു വീണു. മി​ഗ് 21 യുദ്ധവിമാനമാണ് വെള്ളിയാഴ്ച പുലർച്ചെ തകർന്ന് വീണിരിക്കുന്നത്. അപകടത്തിൽ ഒരു പൈലറ്റ് മരിച്ചിരിക്കുന്നു. സ്ക്വാഡ്രൻ ലീഡൻ അഭിനവ് ചൗധരിയാണ് അപകടത്തിൽ മരിച്ചത്.

പഞ്ചാബിലെ മോ​ഗയിലായിരുന്നു അപകടം ഉണ്ടായത്. വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം എന്നാണ് റിപ്പോർട്ട്. അപകടത്തെ കുറിച്ച് അന്വേഷണത്തിന് വ്യോമസേന ഉത്തരവിട്ടിട്ടുണ്ട്.

 

shortlink

Post Your Comments


Back to top button