ലക്‌നൗ : കോവിഡ് ബാധിച്ച് രക്ഷിതാക്കളെ നഷ്ടമായ കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കാനൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ. ലക്‌നൗവിൽ നടന്ന കോവിഡ് അവലോകന യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം എടുത്തിരിക്കുന്നത്.
കുട്ടികളുടെ വിദ്യാഭ്യാസം, സുരക്ഷ, ആരോഗ്യം എന്നിവയുടെ പൂർണ ചുമതല സർക്കാർ വഹിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. പദ്ധതിയ്ക്കായി സമഗ്രരൂപ രേഖ തയ്യാറാക്കാൻ സംസ്ഥാന വനിതാ ശിശുക്ഷേമ വകുപ്പിനോട് മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. ഇതേ തുടർന്ന് മാതാപിതാക്കൾ നഷ്ടമായ കുട്ടികളുടെ പട്ടിക നൽകാൻ വനിതാ ശിശുക്ഷേമ വകുപ്പ് ജില്ലാ മജിസ്റ്റ്‌ട്രേറ്റർമാരോട് ആവശ്യപ്പെട്ടു. ഉടൻ പട്ടിക കൈമാറി വകുപ്പിന് കൈമാറണമെന്നാണ് നിർദ്ദേശം.
സംസ്ഥാനത്ത് ഏകദേശം 60 ഓളം കുട്ടികൾക്ക് കോവിഡിനെ തുടർന്ന് മാതാപിതാക്കളെ നഷ്ടമായെന്നാണ് കണക്കുകൾ. 600 ഓളം പേർക്ക് അമ്മയേയോ, അച്ഛനെയോ, രക്ഷിതാവിനെയോ നഷ്ടമായിട്ടുണ്ട്. കുട്ടികൾ നാടിന്റെ സമ്പത്താണെന്നും, ഇവരുടെ സംരക്ഷണം സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതികരിച്ചു.
Post Your Comments