COVID 19KeralaLatest News

കേരളത്തിൽ ബ്ലാക്ക് ഫം​ഗസ് ബാധിച്ച്‌ 4 പേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു, ഓരോ കണ്ണ് നീക്കി; 13 പേര്‍ക്കു കൂടി രോ​ഗം

ഫം​ഗസ് ബാധ ഒഴിവാക്കാനായി ഇവരുടെ ഓരോ കണ്ണ് ശസ്ത്രക്രിയയിലൂടെ നീക്കി.

കോഴിക്കോട്; കോവിഡ് രൂക്ഷമായതോടെ ബ്ലാക്ക് ഫം​ഗസ് ബാധയും പിടിമുറുക്കുകയാണ്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ബ്ലാക്ക് ഫം​ഗസ് ബാധയെത്തുടര്‍ന്നു പൂര്‍ണമായി കാഴ്ചശക്തി നഷ്ടപ്പെട്ടു ചികിത്സതേടിയത് നാലു പേരാണ്. ഫം​ഗസ് ബാധ ഒഴിവാക്കാനായി ഇവരുടെ ഓരോ കണ്ണ് ശസ്ത്രക്രിയയിലൂടെ നീക്കി.

കേരളത്തില്‍ അഞ്ചു ജില്ലകളിലെ 13 പേര്‍ക്കുകൂടി റിപ്പോര്‍ട്ടുചെയ്തു. പാലക്കാട് സ്വദേശി, മലപ്പുറം ജില്ലയിലെ എടവണ്ണ, വണ്ടൂര്‍, വഴിക്കടവ്, ചെറുവായൂര്‍, നിലമ്പൂര്‍ കരുളായി, എടരിക്കോട്, തിരൂര്‍ സ്വദേശികള്‍, കോഴിക്കോട് ജില്ലയിലെ പയ്യാനക്കല്‍, ഇരിങ്ങല്ലൂര്‍ സ്വദേശികള്‍, കോട്ടയം സ്വദേശികളായ മൂന്നുപേര്‍ക്കുമാണ് ബുധനാഴ്ച രോഗം സ്ഥിരീകരിച്ചത്.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 7 പേരാണ് ബ്ലാക്ക് ഫം​ഗസ് ബാധിച്ച്‌ ചികിത്സയിലുള്ളത്.

ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ കോവിഡ് നെഗറ്റീവ് ആയിരുന്നെങ്കിലും ഇവര്‍ക്കു നേരത്തേ കോവിഡ് വന്നു മാറിയിട്ടുണ്ടാകാമെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. ചികിത്സ തേടിയവരില്‍ 2 പേര്‍ കോഴിക്കോട് സ്വദേശികളും 4 പേര്‍ മലപ്പുറം സ്വദേശികളും ഒരാള്‍ തമിഴ്നാട് സ്വദേശിയുമാണ്. ഇവര്‍ കോവിഡ് പോസിറ്റീവാണ്. ഇതില്‍ 5 പേര്‍ക്കു ശസ്ത്രക്രിയ വേണം. കഴിഞ്ഞ ദിവസം ഒരു രോഗിയുടെ മൂക്കിന്റെ വശത്തുനിന്നു ബ്ലാക്ക് ഫംഗസ് ഇഎന്‍ടി വിഭാഗം ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയിലൂടെ നീക്കിയിരുന്നു.

ബ്ലാക്ക് ഫംഗസ് പകര്‍ച്ചവ്യാധി അല്ല. മറ്റു രോഗങ്ങളുമായി ബന്ധപ്പെട്ട ചികിത്സയ്ക്കിടെ പ്രതിരോധ ശക്തി കുറയുമ്പോഴാണ് ബ്ലാക്ക് ഫംഗസ് ഉണ്ടാകുന്നത്. മൂക്കിന്റെ വശങ്ങളിലെ സൈനസുകളിലാണ് ഇതു കാണാറ്. യഥാസമയം ചികിത്സ നല്‍കിയില്ലെങ്കില്‍ ഇതു തലയോട്ടിയിലേയ്ക്കും കണ്ണിലേയ്ക്കും ബാധിക്കാനുള്ള സാധ്യത ഏറെയാണ്.

കോവിഡ് ചികിത്സയുടെ ഭാഗമായി അമിതമായി സ്റ്റിറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുമ്പോള്‍ രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുന്നതാണ് ബ്ലാക്ക് ഫംഗസ് പിടിപെടാനുള്ള ഒരു കാരണം. സ്റ്റിറോയ്ഡ് മരുന്നുകള്‍ ഉപയോഗിച്ചില്ലെങ്കില്‍ അതു ശ്വാസകോശത്തെ ബാധിക്കും. അതിനാല്‍ മരുന്നുകള്‍ ഉപയോഗിക്കുന്നതിനൊപ്പം പ്രമേഹം നിയന്ത്രിക്കണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button