News

വിദേശ നിക്ഷേപകര്‍ക്കും സംരംഭകര്‍ക്കും ആശ്വാസ വാര്‍ത്തയുമായി യു.എ.ഇ മന്ത്രാലയം

ദുബായ്:  വിദേശ നിക്ഷേപകര്‍ക്കും സംരംഭകര്‍ക്കും ആശ്വാസ വാര്‍ത്തയുമായി യു.എ.ഇ മന്ത്രാലയം. ജൂണ്‍ ഒന്ന് മുതല്‍ വിദേശ സംരംഭകരുടെ കമ്പനികളുടെ പൂര്‍ണ ഉടമസ്ഥാവകാശം അനുവദിക്കുമെന്നാണ് ബുധനാഴ്ച പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നത്.

read also : ‘ദളിതനെ ദേവസ്വം മന്ത്രിയാക്കി’ എന്ന രീതിയില്‍ മാര്‍ക്കറ്റ് ചെയ്യുന്നതെന്തിന് ? മുമ്പും ഉണ്ടായിട്ടുണ്ട്

യു.എ.ഇ ധനകാര്യമന്ത്രി അബ്ദുള്ള ബിന്‍ തൗഖ് ആണ് ഇത് സംബന്ധിച്ച് ട്വീറ്റിലൂടെ അറിയിച്ചത്. 2021 ലെ സമ്പദ് വ്യവസ്ഥ മികച്ചതാക്കി മാറ്റാനും കൂടിയാണ് ധനമന്ത്രാലയത്തിന്റെ ഈ തീരുമാനം.

2020 നവംബറിലാണ് യു.എ.ഇ, വിദേശസംരംഭകരുടെ കമ്പനികള്‍ക്ക് നൂറ് ശതമാനം ഉടമസ്ഥാവകാശം അനുവദിച്ചത്. എന്നാല്‍ കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് 2021 ജൂണ്‍ ഒന്ന് മുതലാണ് ഇത് പ്രാബല്യത്തിലാകുന്നത്. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയില്‍ ഇത് കാതലായ മാറ്റം വരുത്തുമെന്ന് യു.എ.എ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സയ്ദ് അല്‍നഹ്യാന്‍ കഴിഞ്ഞ വര്‍ഷം പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button